Join News @ Iritty Whats App Group

കേ​ര​ള​ത്തി​ലെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ത്ത് സാ​മു​ദാ​യി​ക സം​ഘ​ട്ട​ന​മു​ണ്ടാ​ക്കാ​ൻ എ.​ വി​ജ​യ​രാ​ഘ​വ​ൻ ശ്ര​മി​ക്കു​ന്നു: ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി


മ​ല​പ്പു​റം: കേ​ര​ള​ത്തി​ലെ സ​മാ​ധാ​ന അ​ന്ത​രീ​ക്ഷം ത​ക​ത്ത് സാ​മു​ദാ​യി​ക സം​ഘ​ട്ട​ന​മു​ണ്ടാ​ക്കാ​ൻ എ.​വി​ജ​യ​രാ​ഘ​വ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്ന് ആ​രോ​പി​ച്ച് യൂ​ത്ത്‌​ലീ​ഗ് ഡി​ജി​പി​ക്ക് പ​രാ​തി ന​ൽ​കി. യൂ​ത്ത് ലീ​ഗ് തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് യു. ​അ​ബ്ദു​ല്‍ റ​സാ​ഖാ​ണ് പ​രാ​തി ന​ല്‍​കി​യ​ത്.

മു​സ്‌​ലിം ന്യൂ​ന​പ​ക്ഷ​ങ്ങ​ളെ ഒ​ന്ന​ട​ങ്കം വ​ര്‍​ഗീ​യ​വാ​ദി​ക​ളാ​ക്കി ചി​ത്രീ​ക​രി​ക്കു​ന്ന രീ​തി​യി​ലാ​യി​രു​ന്നു വി​ജ​യ​രാ​ഘ​വ​ന്‍റെ വ​യ​നാ​ട്ടി​ലെ പ്ര​സം​ഗ​മെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു. ഒ​രു സ​മൂ​ഹ​ത്തെ​യും സ​മു​ദാ​യ​ത്തെ​യും മു​ഴു​വ​ന്‍ വ​ര്‍​ഗീ​യ വാ​ദി​ക​ളാ​ക്കി വി​ജ​യ​രാ​ഘ​വ​ന്‍ നി​ര​ന്ത​രം പ്ര​സ്താ​വ​ന​ക​ള്‍ ന​ട​ത്തു​ക​യാ​ണ്.

കേ​ര​ള​ത്തി​ലെ ജ​ന​ങ്ങ​ളെ മ​തം തി​രി​ച്ച് ചി​ന്തി​പ്പി​ച്ച് വ​ര്‍​ഗീ​യ ക​ലാ​പ​ത്തി​നാ​ണ് വി​ജ​യ​രാ​ഘ​വ​ന്‍ ശ്ര​മി​ക്കു​ന്ന​ത്. ഇ​ത് ത​ട​യേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണെ​ന്നും അ​ബ്ദു​ല്‍ റ​സാ​ഖ് പ​റ​ഞ്ഞു. വ​യ​നാ​ട്ടി​ല്‍ നി​ന്ന് കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളാ​യ രാ​ഹു​ല്‍ ഗാ​ന്ധി​യും പ്രി​യ​ങ്കാ ഗാ​ന്ധി​യും വി​ജ​യി​ച്ച​ത് വ​ര്‍​ഗീ​യ വാ​ദി​ക​ളു​ടെ പി​ന്തു​ണ​യി​ലാ​ണെ​ന്ന് വി​ജ​യ​രാ​ഘ​വ​ന്‍ പ​റ​ഞ്ഞ​ത് വ​ൻ വി​വാ​ദ​മാ​യി​രി​ക്കു​ക​യാ​ണ്.

Post a Comment

أحدث أقدم
Join Our Whats App Group