മലപ്പുറം: കേരളത്തിലെ സമാധാന അന്തരീക്ഷം തകത്ത് സാമുദായിക സംഘട്ടനമുണ്ടാക്കാൻ എ.വിജയരാഘവൻ ശ്രമിക്കുകയാണെന്ന് ആരോപിച്ച് യൂത്ത്ലീഗ് ഡിജിപിക്ക് പരാതി നൽകി. യൂത്ത് ലീഗ് തിരൂരങ്ങാടി മണ്ഡലം പ്രസിഡന്റ് യു. അബ്ദുല്‍ റസാഖാണ് പരാതി നല്‍കിയത്.
മുസ്ലിം ന്യൂനപക്ഷങ്ങളെ ഒന്നടങ്കം വര്‍ഗീയവാദികളാക്കി ചിത്രീകരിക്കുന്ന രീതിയിലായിരുന്നു വിജയരാഘവന്റെ വയനാട്ടിലെ പ്രസംഗമെന്ന് പരാതിയില്‍ പറയുന്നു. ഒരു സമൂഹത്തെയും സമുദായത്തെയും മുഴുവന്‍ വര്‍ഗീയ വാദികളാക്കി വിജയരാഘവന് നിരന്തരം പ്രസ്താവനകള്‍ നടത്തുകയാണ്.
കേരളത്തിലെ ജനങ്ങളെ മതം തിരിച്ച് ചിന്തിപ്പിച്ച് വര്‍ഗീയ കലാപത്തിനാണ് വിജയരാഘവന് ശ്രമിക്കുന്നത്. ഇത് തടയേണ്ടത് അനിവാര്യമാണെന്നും അബ്ദുല്‍ റസാഖ് പറഞ്ഞു. വയനാട്ടില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കളായ രാഹുല്‍ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും വിജയിച്ചത് വര്‍ഗീയ വാദികളുടെ പിന്തുണയിലാണെന്ന് വിജയരാഘവന് പറഞ്ഞത് വൻ വിവാദമായിരിക്കുകയാണ്.
Post a Comment