ചെന്നൈ: ക്രിമിനല്‍ പശ്ചാത്തലമുള്ള 37 കാരന്‍ അണ്ണായൂണിവേഴ്‌സിറ്റി ക്യാമ്പസില്‍ കടന്ന് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗത്തിന് ഇരയാക്കി. രണ്ടാം വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനിയെയാണ് ക്യാമ്പസിനുള്ളില്‍ കയറി യുവതിയുടേയും കൂട്ടുകാരന്റെയും ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയായിരുന്നു അക്രമത്തിന് ഇരയാക്കിയത്. ജ്ഞാനശേഖരന്‍ എന്ന ഗുണ്ടാലിസ്റ്റില്‍ പേരുള്ളയാളാണ് പ്രതി. ഇയാളെ ബുധനാഴ്ച പോലീസ് അറസ്റ്റ് ചെയ്തു. ഒരു ദിവസത്തിന് ശേഷം ഇര പോലീസിനെ വിളിച്ച് വിവരം പറയുകയായിരുന്നു.
സംഭവം ക്യാമ്പസിലെ സുരക്ഷാവീഴ്ചകളെക്കുറിച്ചും മതിയായ സുരക്ഷാസംവിധാനം ഇല്ലാത്തതിനെക്കുറിച്ചും ഒരു ചര്‍ച്ചയ്ക്ക് കളമൊരുക്കിയിരിക്കുകയാണ്. സര്‍വകലാശാല അധികൃതരും ഉന്നത പോലീസുകാരും ചേര്‍ന്ന് സുരക്ഷാ സംവിധാനം ഒരുക്കും. സംഭവത്തിന് പിന്നാലെ പ്രതിപക്ഷ പാര്‍ട്ടികളായ എഐഎഡിഎംകെ ജനറല്‍ സെക്രട്ടറി എടപ്പാടി കെ പളനിസ്വാമി, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ അണ്ണാമലൈ, പിഎംകെ സ്ഥാപകന്‍ രാംദോസ്സ്, എഎംഎംകെ തലവന്‍ ടിടിവി ദിനകരന്‍ എന്നിവര്‍ ഡിഎംകെ ഭരണത്തിന് കീഴില്‍ സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ സുരക്ഷ ദുര്‍ബ്ബലപ്പെടുത്തിയിരിക്കുകയാണെന്ന് ആരോപിച്ചു.
അക്രമത്തില്‍ ശക്തമായ നടപടിയെടുക്കുമെന്ന് വിദ്യാഭ്യാസമന്ത്രി ഗോവി ചെഴിയന്‍ പറഞ്ഞു. ഈ സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിക്കുന്നവര്‍ 2019 ല്‍ എ്‌ഐഎഡിഎംകെ അധികാരത്തില്‍ ഇരുന്നപ്പോള്‍ ഉണ്ടായ പൊള്ളാച്ചി ലൈംഗികപീഡനക്കേസ് മറക്കരുതെന്നും പറഞ്ഞു. ഡിസംബര്‍ 23 നായിരുന്നു വിദ്യാര്‍ത്ഥിനിക്ക് നേരെ അതിക്രമം ഉണ്ടായത്. അന്ന് രാത്രി 8 മണിയോടെ ക്യാമ്പസിന്റെ പുറകിലത്തെ പഴയ കെട്ടിടത്തിന് സമീപം തന്റെ കൂട്ടുകാരനുമായി ഇരിക്കുകയായിരുന്നു ഇരയെന്നും അപ്പോഴാണ് അതിക്രമം ഉണ്ടായതെന്നും പറഞ്ഞു.
ഇവിടേയ്ക്ക് വന്ന ഗണേശന്‍ കോളേജിലെ തന്നെ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയുമായുളള രംഗങ്ങള്‍ മൊബൈലില്‍ ചിത്രീകരിക്കുകയും ചെയ്തു. പിന്നീട് ഇവിടം വിട്ടു പോകുന്നതിന് മുമ്പായി യുവാവ് പെണ്‍കുട്ടിയെ ബലാത്സംഗത്തിന് ഇരയാക്കുകയും ചെയ്തു. പോകുമ്പോള്‍ തന്റെ് കയ്യില്‍ ഇരയുടെ ഫോണ്‍നമ്പര്‍ ഉണ്ടെന്നും എപ്പോള്‍ താന്‍ വിളിച്ചാലും ചെന്നേക്കണമെന്നും ആവശ്യപ്പെട്ടു. അതേസമയം ക്യാമ്പസില്‍ കടന്ന് മറ്റൊരു പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതിന്റെ പേരില്‍ ഇയാള്‍ക്കെതിരേ 2011 പോലീസ് കേസെടുത്തിട്ടുള്ളതാണ്. ഈ കേസ് കോടതിയിലാണ്. ഇയാള്‍ക്കെതിരേ മോഷണം, കൊള്ളയടിക്കല്‍ എന്നിവയുടെ പേരിലും കേസുണ്ട്. ദൃശ്യം ഉള്‍പ്പെട്ട ഗണേശന്റെ ഫോണ്‍ കണ്ടെത്താനുള്ള ശ്രമത്തിലാണ് പോലീസ്. ഈ സംഭവത്തോടെ യൂണിവേഴ്‌സിറ്റി കൂടുതല്‍ സിസിടിവി ക്യാമറകള്‍ ക്യാമ്പസിന് ചുറ്റുമായി സ്ഥാപിച്ചിട്ടുണ്ട്.
إرسال تعليق