Join News @ Iritty Whats App Group

കണ്ണൂർ ജില്ലയിൽ നാളെ കെഎസ്‌യു വിദ്യാഭ്യാസ ബന്ദ്

കണ്ണൂർ: കണ്ണൂരിൽ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക് സമരം നടത്തും. കണ്ണൂർ ഗവൺമെന്റ് ഐടിഐയിൽ കെഎസ്‌യു പ്രവർത്തകരെ അതിക്രൂരമായി മർദിച്ച സംഭവത്തിനെ തുടർന്നാണ് നാളെ പഠിപ്പ് മുടക്കുന്നത്. പ്രൊഫഷണൽ കോളേജ് അടക്കമുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പ് മുടക്കുമെന്ന് കെഎസ്‌യു അറിയിച്ചു. 

കെഎസ്‌യു പ്രവര്‍ത്തകര്‍ ക്യാമ്പസില്‍ കൊടികെട്ടിയതുമായി ബന്ധപ്പെട്ടുണ്ടായ വാക്കുതര്‍ക്കമാണ് സംഘര്‍ഷത്തിലേക്കെത്തിയത്. ക്യാമ്പസിനുളളില്‍ പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. സംഘര്‍ഷം കനത്തതോടെ പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശുകയും ചെയ്തു. 

കെഎസ്‌യു യൂണിറ്റ് പ്രസിഡന്റിന് അതിക്രൂര മര്‍ദനമേറ്റിട്ടുണ്ട്. അബോധാവസ്ഥയിലായ വിദ്യാര്‍ത്ഥിയെ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. നിരവധി വിദ്യാര്‍ത്ഥികള്‍ക്കാണ് പരിക്കേറ്റത്. പ്രകോപനമില്ലാതെ എസ്എഫ്‌ഐക്കാര്‍ ആക്രമിച്ചുവെന്നാണ് കെഎസ്‌യുവിൻ്റെ ആരോപണം. ക്യാമ്പസ് അനിശ്ചിത കാലത്തേക്ക് അടച്ചിടുകയും ചെയ്തു. 


Post a Comment

أحدث أقدم
Join Our Whats App Group