ആഭ്യന്തര കലാപം തുടരുന്ന സിറിയയില്‍ തലസ്ഥാനമായ ഡമസ്‌കസ് വളഞ്ഞെന്ന് വിമതസേന അറിയിച്ചതിന് പിന്നാലെ പ്രസിഡന്റ് ബഷാര്‍ അല്‍ അസദ് തലസ്ഥാനമായ ഡമാസ്‌കസ് വിട്ടതായി റിപ്പോര്‍ട്ട്. ബഷാര്‍ അല്‍ അസദിന്റെ 24 വര്‍ഷത്തെ ഭരണത്തിന് അവസാനമായെന്ന് സിറിയയുടെ സൈനിക കമാന്‍ഡ് ഉദ്യോഗസ്ഥര്‍ക്ക് അയച്ച സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ഡമാസ്‌കസിലേക്ക് വിമതസേന പ്രവേശിച്ചെന്ന വാര്‍ത്തകള്‍ക്കുപിന്നാലെ വിമാനത്തില്‍ അജ്ഞാതമായ സ്ഥലത്തേക്ക് പ്രസിഡന്റ് യാത്ര തിരിച്ചുവെന്നാണ് പുറത്തുവരുന്ന വിവരം.
ഡമസ്‌കസിന്റെ സമീപത്തെ ഓരോ ഗ്രാമങ്ങളും നഗരങ്ങളും വിമതസേന പിടിച്ചെടുക്കുന്നതായാണ് യു.എസ് വക്താവിനെ ഉദ്ധരിച്ച് ബിസിസി വ്യക്തമാക്കി. പുതിയ ഭരണസംവിധാനം സ്ഥാപിക്കുകയാണ് ലക്ഷ്യമെന്ന് വിമതസേന വ്യക്തമാക്കി.
സര്‍ക്കാര്‍ സൈനികര്‍ അല്‍ ഖൈം അതിര്‍ത്തി വഴി ഇറാഖിലേക്ക് കടക്കുന്നതായി റിപ്പോര്‍ട്ടുണ്ട്. ഇത് സ്ഥിരീകരിക്കുന്ന വിഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഏകദേശം 2000 സര്‍ക്കാര്‍ സൈനികര്‍ ഇറാഖ് അതിര്‍ത്തി കടന്നതായി അല്‍ ഖൈം മേയര്‍ അറിയിച്ചത്.
സിറിയന്‍ വിഷയത്തില്‍ ഇടപെടാനില്ലെന്ന് യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ വ്യക്തമാക്കി. സിറിയന്‍ സര്‍ക്കാറിന് എല്ലാ സഹായവും നല്‍കുമെന്ന് ഇറാനും പ്രഖ്യാപിച്ചിട്ടുണ്ട്.
ആഭ്യന്തര കലാപത്തില്‍ കഴിഞ്ഞ 13 വര്‍ഷത്തിനിടെ അഞ്ച് ലക്ഷം പേരാണ് സിറിയയില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ 50 വര്‍ഷമായി പ്രസിഡന്റ് ബശ്ശാറുല്‍ അസദിന്റെ കുടുംബമാണ് സിറിയയില്‍ ഭരണം നടത്തുന്നത്.
إرسال تعليق