Join News @ Iritty Whats App Group

ആ​ശു​പ​ത്രി​ക്കി​ട​യി​ൽ ഇ​രു​ന്ന് അ​വ​ൻ അ​മ്മ​യേ​യും അ​ച്ഛ​നേ​യും തി​ര​ക്കി; മും​ബൈ ബോ​ട്ട​പ​ക​ട​ത്തി​ല്‍​പെ​ട്ട​വ​രി​ല്‍ മ​ല​യാ​ളി കു​ടും​ബ​വും; മാ​താ​പി​താ​ക്ക​ളെ കാ​ണാ​നി​ല്ലെ​ന്ന് ആ​റ് വ​യ​സു​കാ​ര​ന്‍




മും​ബൈ: വി​നോ​ദ​സ​ഞ്ചാ​ര​ബോ​ട്ടി​ൽ നാ​വി​ക​സേ​ന​യു​ടെ സ്പീ​ഡ് ബോ​ട്ട് ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി ദ​മ്പ​തി​ക​ളെ കാ​ണാ​താ​യ​താ​യി സം​ശ​യം.

അ​പ​ക​ട​ത്തി​ൽ​നി​ന്ന് ര​ക്ഷ​പെ​ട്ട് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന ആ​റ് വ​യ​സു​കാ​ര​ൻ മാ​താ​പി​താ​ക്ക​ളെ കാ​ണാ​നി​ല്ലെ​ന്ന് പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു. യാ​ത്ര​യി​ൽ മാ​താ​പി​താ​ക്ക​ൾ ഒ​പ്പം ഉ​ണ്ടാ​യി​രു​ന്നെ​ന്നാ​ണ് കു​ട്ടി അ​റി​യി​ച്ച​ത്.

ഉ​റാ​നി​ലെ ജെ​എ​ൻ​പി​ടി ആ​ശു​പ​ത്രി​യി​ലാ​ണ് നി​ല​വി​ൽ കു​ട്ടി ചി​കി​ത്സ​യി​ലു​ള്ള​ത്. മ​റ്റ് ആ​ശു​പ​ത്രി​ക​ളി​ൽ കു​ട്ടി​യു​ടെ ര​ക്ഷി​താ​ക്ക​ളു​ണ്ടോ എ​ന്ന് പ​രി​ശോ​ധി​ക്കു​ക​യാ​ണ്.

വി​നോ​ദ സ​ഞ്ചാ​രി​ക​ളു​മാ​യി പോ​യ ഫെ​റി ബോ​ട്ട് നാ​വി​ക സേ​ന​യു​ടെ ബോ​ട്ടി​ൽ ഇ​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ 13 പേ​രാ​ണ് മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം നാ​ലി​ന് ഗേ​റ്റ്‌​വേ ഓ​ഫ് ഇ​ന്ത്യ​യി​ൽ നി​ന്ന് എ​ലി​ഫ​ന്‍റാ ഗു​ഹ സ​ന്ദ​ർ​ശി​ക്കാ​ൻ 110 പേ​രു​മാ​യി പോ​യ ബോ​ട്ടാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

മ​രി​ച്ച​വ​രി​ൽ ഒ​രാ​ൾ നാ​വി​ക സേ​ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്നും 99 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി​യ​താ​യും തീ​ര​സം​ര​ക്ഷ​ണ സേ​ന അ​റി​യി​ച്ചു. ര​ക്ഷ​പെ​ട്ട​വ​രി​ല്‍ ചി​ല​ര്‍ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​ണെ​ന്നും മ​ഹാ​രാ​ഷ്ട്ര മു​ഖ്യ​മ​ന്ത്രി ദേ​വേ​ന്ദ്ര ഫ​ഡ്‌​ന​വി​സ് വ്യ​ക്ത​മാ​ക്കി.

യാ​ത്രാ ബോ​ട്ടി​ൽ നി​യ​ന്ത്ര​ണം വി​ട്ടു​വ​ന്ന നേ​വി സ്പീ​ഡ് ബോ​ട്ട് ഇ​ടി​ച്ച​താ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണം. ഇ​ടി​യു​ടെ ആ​ഘാ​ത​ത്തി​ൽ ബോ​ട്ട് മ​റി​യു​ക​യാ​യി​രു​ന്നു. ബോ​ട്ട് ആ​ടി​യു​ല​ഞ്ഞ​പ്പോ​ൾ യാ​ത്ര​ക്കാ​ർ കൂ​ട്ട​മാ​യി ക​ട​ലി​ലേ​ക്ക് എ​ടു​ത്തു​ചാ​ടി​യ​താ​ണ് അ​പ​ക​ട​ത്തി​ന്‍റെ വ്യാ​പ്തി വ​ർ​ധി​പ്പി​ച്ച​ത്.

Post a Comment

أحدث أقدم
Join Our Whats App Group