മാടായി കോളേജുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഇടപെട്ട് കെപിസിസി. തർക്കങ്ങൾ പരിഹരിക്കാൻ കെപിസിസി മൂന്നംഗ സമിതിയെ നിയോഗിക്കും. പ്രദേശത്ത് പാർട്ടി രണ്ട് തട്ടിലായതോടെ കണ്ണൂർ ഡിസിസി കെപിസിസിയുടെ അടിയന്തര ഇടപെടൽ തേടിയിരുന്നു. ഇതിന് പിന്നാലെയാണ് കെപിസിസിയുടെ ഇടപെടൽ.
കോളേജ് നിയമനവുമായി ബന്ധപ്പെട്ട് എംകെ രാഘവനും പ്രാദേശിക കോൺഗ്രസ് നേതൃത്വവും തമ്മിലുളള പ്രശ്നം രൂക്ഷമാകുന്നതിനിടയിലാണ് കെപിസിസി ഇടപെടൽ. ചെയർമാൻ ഉൾപ്പെടെയുള്ള സമിതി അംഗങ്ങളെ ഇന്നുതന്നെ തീരുമാനിക്കും. കണ്ണൂരിലെ പ്രശ്നങ്ങൾ അതീവ ഗുരുതരമെന്നാണ് കെപിസിസിയുടെ വിലയിരുത്തൽ. വിഷയം ഇനിയും നീട്ടിക്കൊണ്ടു പോകാനാകില്ലെന്നും മുതിർന്ന നേതാക്കൾ വിലയിരുത്തി.
അതേസമയം കോളേജുമായി ബന്ധപ്പെട്ട വിവാദത്തില്‍ പ്രതികരണവുമായി എം കെ രാഘവന്‍ എം പി രംഗത്തെത്തിയിരുന്നു. വിവാദം അടിസ്ഥാനരഹിതമാണെന്നും വസ്തുതകളില്ലാത്ത കാര്യങ്ങളെക്കുറിച്ചാണ് ചര്‍ച്ച നടക്കുന്നതെന്നും എം കെ രാഘവന്‍ പറഞ്ഞു. നാല് തസ്തികകകളിലും നിയമനം നടത്തിയത് കൃത്യമായാണെന്നും എം കെ രാഘവന്‍ പറഞ്ഞു. എജ്യൂക്കേഷന്‍ സെന്റര്‍ രൂപീകരിച്ചത് 80 കളില്‍ ആയിരുന്നുവെന്നും മൂന്ന് ഘട്ടങ്ങളായി താന്‍ പ്രസിഡണ്ടായിരുന്നുവെന്നും എം കെ രാഘവന്‍ പറഞ്ഞു.
പിന്നീട് സ്വയം അതില്‍ നിന്ന് മാറി. ആറുമാസം മുന്‍പാണ് വീണ്ടും സ്ഥാനത്തേക്ക് വരുന്നതെന്നും എം കെ രാഘവന്‍ ചൂണ്ടിക്കാട്ടി. അതേസമയം നാല് തസ്തികകകളിലും നിയമനം നടത്തിയത് കൃത്യമായാണെന്നും എം കെ രാഘവന്‍ പറഞ്ഞു. ഇന്റര്‍വ്യൂ നടത്തിയത് താനല്ലെന്നും ജോയിന്റ് സെക്രട്ടറി തലത്തിലെ ഉദ്യോഗസ്ഥനാണെന്നും എം കെ രാഘവന്‍ ചൂണ്ടിക്കാട്ടി.
ഓഫീസ് അസിസ്റ്റന്റ് പോസ്റ്റിലേക്ക് 59 അപേക്ഷ വന്നിരുന്നു. അഭിമുഖത്തില്‍ 40 പേര്‍ പങ്കെടുത്തു. കമ്പ്യൂട്ടര്‍ അസിസ്റ്റന്റ് പോസ്റ്റില്‍ 16 ആപ്ലിക്കേഷന്‍ വന്നു. അഭിമുഖത്തില്‍ വന്നത് 9 പേരാണ്. നാലു തസ്തികകളിലുമായി 83 അപേക്ഷകള്‍ കിട്ടിയെന്നും എം കെ രാഘവന്‍ പറഞ്ഞു. ഓഫീസ് അറ്റന്‍ഡന്റ് പോസ്റ്റില്‍ ഒരു ഒഴിവാണുള്ളത്. ഇത് ഭിന്നശേഷി സംവരണമാണ്. എട്ട് പേര്‍ അപേക്ഷിച്ചു. ഹാജരായത് ഏഴുപേരാണ്.
إرسال تعليق