Join News @ Iritty Whats App Group

സ്കൂട്ടർ തിരിക്കുന്നതിനിടെ ക്രെയിൻ വന്നിടിച്ചു; നഴ്സിങ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

മലപ്പുറം : പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ പെരിന്തൽമണ്ണ ജൂബിലി ജംക്‌ഷനിൽ സ്കൂട്ടറിൽ ക്രെയിനിടിച്ച് നഴ്സിങ് വിദ്യാർഥിനി മരിച്ചു. ഇഎംഎസ് നഴ്സിങ് കോളജിന് സമീപം താമസിക്കുന്ന പി.നേഹ (21) ആണ് മരിച്ചത്. അൽഷിഫ നഴ്സിങ് കോളജിലെ മൂന്നാംവർഷ ബിഎസ്‌സി വിദ്യാർഥിനിയാണ്. വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം.

സ്കൂട്ടറിന്റെ പിന്നിലിരുന്ന് സഞ്ചരിക്കുകയായിരുന്നു നേഹ. പെരിന്തൽമണ്ണ ജൂബിലി ജം‌ക്‌ഷനിൽനിന്ന് സ്കൂട്ടർ തിരിക്കാനായി നിൽക്കുമ്പോൾ ക്രെയിനിന്റെ മുൻചക്രം സ്കൂട്ടറിനു പിന്നിൽ ഇടിച്ചു. ഇടിയുടം ആഘാതത്തിൽ സ്കൂട്ടറിനു പിന്നിൽ ഇരിക്കുകയായിരുന്ന നേഹ റോഡിലേക്ക് വീഴുകയും ക്രെയിനിന്റെ പിൻചക്രം ശരീരത്തിലൂടെ കയറിയിറങ്ങുകയുമായിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group