Join News @ Iritty Whats App Group

എറണാകുളത്ത് തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ച് അപകടം; ട്രാവലര്‍ ഡ്രൈവര്‍ മരിച്ചു, സ്ത്രീക്ക് ഗുരുതര പരിക്ക്

എറണാകുളം: എറണാകുളത്ത് വാഹനാപകടത്തിൽ ഒരാള്‍ മരിച്ചു.എറണാകുലം അങ്കമാലിയിൽ തടി ലോറിയും ട്രാവലറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിലാണ് ട്രാവലര്‍ ഡ്രൈവര്‍ മരിച്ചത്. പാലക്കാട് സ്വദേശി അബ്ദുൽ മജീദ് (59) ആണ് മരിച്ചത്. 19 സ്ത്രീകളാണ് ട്രാവലറിലുണ്ടായിരുന്നത്. ഇവരിൽ ഒരാളുടെ പരിക്ക് അതീവ ഗുരുതരമാണ്. ഇവര്‍ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. ഇന്ന് പുലര്‍ച്ചെ മൂന്നിന് അങ്കമാലിയിൽ വെച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ട്രാവലറിന്‍റെ ഡ്രൈവറായ അബ്ദുൽ മജീദിനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അപകടത്തിൽ ട്രാവലിന്‍റെ പകുതിയാളം ഭാഗം പൂര്‍ണമായും തകര്‍ന്നു. 

അങ്കമാലിയിൽ നിന്ന് കാലടിയിലേക്ക് പോകുന്ന വഴിയിലെ വളവിൽ വെച്ചാണ് അപകടമുണ്ടായത്. ഈ വളവിലെ റോഡ് നിര്‍മാണത്തിലെ അപാകതയാണ് അപകടത്തിന് കാരണമെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഇരു വാഹനത്തിന്‍റെയും ഡ്രൈവര്‍മാര്‍ ഉറങ്ങിയിട്ടില്ലെന്നുമാണ് വിവരം. കാറ്ററിങ് സ്ഥാപനം നടത്തുന്ന പാലക്കാട് സ്വദേശികളായ സ്ത്രീകള്‍ പത്തനംതിട്ടയിലെ പരിപാടി കഴിഞ്ഞ് ട്രാവലറിൽ തിരിച്ച് വരുന്നതിനിടെയാണ് അപകടമുണ്ടായത്. തടി ലോറി അങ്കമാലിയിൽ നിന്ന് കാലടിയിലേക്ക് പോവുകയായിരുന്നു. വളവിലെ പ്രശ്നം കാരണം ഡ്രൈവര്‍ക്ക് നിയന്ത്രണം നഷ്ടമായെന്നാണ് വിവരം.

Post a Comment

أحدث أقدم
Join Our Whats App Group