Join News @ Iritty Whats App Group

ഇരിട്ടിയിൽ ബ്ലഡ്‌ ഡോണേഴ്സ് കേരള സ്നേഹസംഗമം നടത്തി

ഇരിട്ടി : ബ്ലഡ്‌ ഡോണേഴ്സ് കേരള ഇരിട്ടി താലൂക്ക് സ്നേഹസംഗമം ഇരിട്ടി പയഞ്ചേരി മുക്കിലെ M2H ഹാളിൽ വെച്ചു ബ്ലഡ്‌ ഡോണേഴ്സ് കേരള കണ്ണൂർ ജില്ലാ പ്രസിഡന്റ്‌ ബിന്ദു ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ ഇരിട്ടി മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ റിയാസ് എംപി ഉദ്ഘാടനം ചെയ്തു. ഇരിട്ടി വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡന്റ്‌ അയ്യുബ് പൊയിലാൻ മുഖ്യതിഥി ആയിരുന്നു. രക്‌തദാനം - അറിയണ്ടത് എന്ന വിഷയത്തിൽ സ്റ്റേറ്റ് എക്സിക്യൂട്ടീവ് അംഗം ഫസൽ ചാലാടും 'എന്താണ് ബ്ലഡ്‌ ഡോണേഴ്സ് കേരള' എന്ന വിഷയത്തിൽ ബി.ഡി.കെ സ്റ്റേറ്റ് സെക്രട്ടറി സജിത്ത് വിപി എന്നിവർ സംസാരിച്ചു.
സംസ്ഥാന രക്ഷാധികാരി നൗഷാദ് ബായക്കൽ, ജില്ലാ ജോയിന്റ് സെക്രട്ടറി രാജേഷ് കുമാർ, ബി.ഡി.കെ ഏയ്ഞ്ചൽസ് വിംഗ് കണ്ണൂർ ജില്ലാപ്രസിഡന്റ്‌ സമീറ അഷ്‌റഫ്‌, എന്നിവർ ആശംസ നേർന്നു.

പുതിയ ഭാരവാഹികൾ ആയി 
രക്ഷാധികാരി: അയ്യുബ് പൊയ്‌ലാൻ
പ്രസിഡന്റ്‌ : ജാബിർ കീച്ചേരി 
സെക്രട്ടറി : അൻസാർ ഉളിയിൽ 

വൈസ് പ്രസിഡന്റ്‌ :  
സീത വിശാല 

ജോയിന്റ് സെക്രട്ടറിമാർ : യൂസഫ് ചെമ്പിലാലിൽ, സജീർ ടിപി 
ട്രഷറർ : ഇസ്മായിൽ പി 

എക്സിക്യൂട്ടീവ് കമ്മിറ്റി 
അംഗങ്ങൾ ആയി 
സമീർ പുന്നാട്
ആരിഫ ടീവി 
സാജു വക്കാണിപ്പുഴ 
അമൽ മാട്ടറ 
നജ്മുന്നീസ എംകെ 
എന്നിവരെയും തിരഞ്ഞെടുത്തു 

ജില്ലാ കമ്മിറ്റി അംഗങ്ങളായ ഷിജി മാമ്പ, നജ്മ അസീം എന്നിവർ സന്നിഹിതരായിരുന്നു.

45 പേര് പങ്കെടുത്ത പരിപാടിയിൽ ജാബിർ കീച്ചേരിയുടെ നന്ദിയോടെ സമാപിച്ചു

Post a Comment

أحدث أقدم
Join Our Whats App Group