Join News @ Iritty Whats App Group

മകന്റെ പേരിനേച്ചൊല്ലി തർക്കം, ഇടപെട്ട് കോടതികൾ, മൂന്നാം വയസിൽ ആൺകുട്ടിക്ക് പേരിട്ട് കോടതി


മൈസൂരു: ഏകമകന്റെ പേര് സംബന്ധിച്ച പേര് സംബന്ധിച്ച തർക്കം രൂക്ഷമായതിന് പിന്നാലെ വിവാഹമോചന കേസുമായി ദമ്പതികൾ. ഒടുവിൽ കുട്ടിക്ക് പേരിട്ട് കോടതി. വിവാഹമോചനക്കേസ് അവസാനിപ്പിച്ച് ദമ്പതികൾ. മൂന്ന് വർഷം നീണ്ട കേസിനാണ് ഒടുവിൽ ശുഭാന്ത്യമായത്. കർണാടകയിലെ മൈസൂരുവിലാണ് സംഭവം. നാല് ജഡ്ജിമാരുടെ നയപരമായ സമീപനമാണ് വിവാഹമോചനക്കേസ് സമാധാനപരമായി അവസാനിക്കാൻ ഇടയായത്.

പ്രസവത്തിന് വീട്ടിലേക്ക് പോയ ഭാര്യയോട് ഭർത്താവ് മകൻ ജനിച്ച ശേഷം നിർദ്ദേശിച്ച പേര് ഇഷ്ടമായില്ലെന്ന് യുവതി പറഞ്ഞതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ശനിഭഗവാനോട് ചേർന്ന് മകന് നിർദ്ദേശിച്ച പേര് ഇഷ്ടമായില്ലെന്ന് പറഞ്ഞ ഭാര്യയെ പ്രസവം കഴിഞ്ഞ് തിരികെ കൂട്ടാൻ പോലും ഭർത്താവ് തയ്യാറായില്ല. ഇതോടെ യുവതി മകന് ആദി എന്ന് പേരുമിട്ടു. 2021ലായിരുന്നു മകൻ ജനിച്ചത്. യുവതി നൽകിയ പേര് അംഗീകരിക്കാൻ തയ്യാറാകാതിരുന്നതോടെ ദമ്പതികൾക്കിടയിലെ ബന്ധം മോശമായി. 

ഇതിന് പിന്നാലെ യുവതി മകന് ജീവനാംശം നൽകുന്നില്ലെന്ന് കാണിച്ച് യുവതി കോടതിയിലും എത്തി. കേസ് വളരെ പെട്ടന്ന് തന്നെ മകന്റെ പേരിലേക്കും എത്തി. ഹുൻസൂരിലെ ജില്ലാ സെഷൻസ് കോടതിയിലാണ് കേസ് പരിഗണിച്ചിരുന്നത്. ഗർഭം ധരിച്ചതിന് ശേഷവും പ്രസവ ശേഷവും ഭർത്താവിന്റെ ഭാഗത്ത് നിന്ന് ഒരുവിധ സഹകരണവും ഇല്ലെന്ന് കാണിച്ചായിരുന്നു യുവതി കോടതിയിൽ എത്തിയത്. പരാതിയിലെ യഥാർത്ഥ പ്രശ്നം തിരിച്ചറിഞ്ഞ കോടതി മധ്യസ്ഥത്തിലൂടെയാണ് കേസിൽ പരിഹാരം കണ്ടത്. തുടക്കത്തിൽ മധ്യസ്ഥ ശ്രമങ്ങളോട് ഒരു തരത്തിലും വഴങ്ങാതിരുന്ന ദമ്പതികൾ ഒടുവിൽ മകന് പേര് നൽകാൻ കോടതിയെ അനുവദിക്കുകയായിരുന്നു. 

ഇതിന് പിന്നാലെ കോടതി മൂന്ന് വയസുകാരന് ആര്യവർധന എന്ന പേര് നൽകുകയായിരുന്നു. ഇതിന് പിന്നാലെ പരസ്പരം മാലയിട്ട് വിവാഹബന്ധം തുടരാമെന്ന് ദമ്പതികളും കോടതിയെ അറിയിച്ചു. ഇത് ആദ്യമായല്ല കോടതി കുട്ടികൾക്ക് പേരിടുന്നത്. നേരത്തെ ഒക്ടോബറിൽ കേരള ഹൈക്കോടതി പെൺകുട്ടിക്ക് പേര് നൽകിയിരുന്നു. ജനന സർട്ടിഫിക്കറ്റിൽ പേര് രേഖപ്പെടുത്താത്തത് സ്കൂൾ പ്രവേശനത്തിന് തടസമായതിന് പിന്നാലെയായിരുന്നു ഇത്.

Post a Comment

أحدث أقدم
Join Our Whats App Group