ഇരിട്ടി: ഓൺലൈൻ തട്ടിപ്പിലൂടെ ലക്ഷങ്ങൾ തട്ടിയ കേസിൽ മലപ്പുറം സ്വദ്ദേശിയായ മധ്യവയസ്കനെ ഉളിക്കൽ പൊലിസ് അറസ്റ്റു ചെയ്തു
മലപ്പുറം സ്വദേശി മൊയ്തീൻ കുട്ടി (49) യെയാണ് ഉളിക്കൽ പൊലിസ് ഇൻസ്പെക്ടർ പി. അരുൺദാസിൻ്റെ നേതൃത്വത്തിൽ
സീനിയർ സിവിൽ പോലീസ് ഓഫിസർ മാരായ പ്രജോദ്, ഷിനോജ് എന്നിവരടങ്ങിയ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഉളിക്കൽ സ്വദേശി നൽകിയ പരാതിയിലാണ് അറസ്റ്റ്. സൈബർ തട്ടിപ്പ് കേസിൽ ഉളിക്കൽ പോലീസ് അറസ്റ്റ് ചെയ്യുന്ന നാലാമത്തെയാളാണ് മൊയ്തീൻകുട്ടി. പ്രതിയെ മട്ടന്നൂർ കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
إرسال تعليق