മുംബൈ: മഹാരാഷ്ട്രയിലെ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലിയുള്ളവിവാദത്തിനു പിന്നാലെ പുതിയ വിവാദത്തിൽപ്പെട്ട് ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെ. സത്യപ്രതിജ്ഞ ചട്ടം ലംഘിച്ചെന്നാണ് അദ്ദേഹത്തിനെതിരേയുള്ള പുതിയ ആരോപണം.
ഗവര്‍ണര്‍ ചൊല്ലിക്കൊടുത്ത സത്യവാചകത്തിന് പകരം ശിവസേന സ്ഥാപകന്‍ ബാല്‍ താക്കറെ, പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവരെ പുകഴ്ത്തുകയാണ് ഷിന്‍ഡെ ചെയ്തത്.
തുടർന്ന് ഗവർണർ ഇത് തടയുകയായിരുന്നു. പിന്നീട് ഗവർണർ വീണ്ടും ഷിൻഡെയ്ക്കു സത്യവാചകം ചൊല്ലിക്കൊടുത്തു. ഷിന്‍ഡെയുടെ സത്യപ്രതിജ്ഞ അസാധുവായി കണക്കാക്കണമെന്നു പ്രതിപക്ഷ പാർട്ടികൾ ആവശ്യപ്പെട്ടു.
إرسال تعليق