കുവൈത്ത് സിറ്റി: അഹ്മദ് അല്‍ മഗ്‌രിബ് കമ്ബനി കുവൈത്ത് ഹെഡ് മന്‍സൂര്‍ ചൂരിയുടെ ഭാര്യ സുമയ്യ (36) കുവൈത്തില്‍ നിര്യാതയായി.
പനികാരണം ഏതാനും ദിവസങ്ങളായി അദാന്‍ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. കണ്ണൂര്‍ വെറ്റില പള്ളി സ്വദേശിനിയാണ്.
ദുബൈയിലായിരുന്ന കുടുംബം മന്‍സൂറിന്റെ ജോലി മാറ്റത്തെതുടര്‍ന്ന് ആറുമാസം മുന്‍പാണ് കുവൈത്തില്‍ എത്തിയത്.
മക്കള്‍: അല, മുഹമ്മദ്, അബ്ദുല്ല, ഹവ്വ (ഇന്ത്യ ഇന്റര്‍നാഷണല്‍ സ്‌കൂള്‍). മയ്യിത്ത് കുവൈത്തില്‍ ഖബറടക്കും.
إرسال تعليق