ബെംഗളൂരു: കര്‍ണാടകയിലെ ബെലഗാവിയില്‍ ഇരുമുടി കെട്ട് നിറക്കുന്നതിനിടെ ഗ്യാസ് പൊട്ടിത്തെറിച്ച് ഒന്‍പത് അയ്യപ്പ ഭക്തര്‍ക്ക് പരിക്കേറ്റു. മൂന്ന് പേരുടെ നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ഹുബ്ബള്ളി കിംഗ്സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കെട്ടുനിറയ്ക്ക് വേണ്ടി തയ്യാറാക്കിയ പന്തലിന് സമീപം സൂക്ഷിച്ച ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ഗ്യാസിന് നേരത്തെ ലീക്കുണ്ടായിരുന്നു. പൂജക്കായി ദീപം തെളിയിച്ചപ്പോഴാണ് സ്ഫോടനം ഉണ്ടായത്.
ഇന്ന് സന്നിധാനത്തേയ്ക്ക് യാത്ര പോകാനിരുന്ന ഭക്തര്‍ക്കാണ് പൊള്ളലേറ്റത്. വീടിന് സമീപത്തെ പറമ്പില്‍ ശബരിമല സന്നിധാന മാതൃകയില്‍ തയ്യാറാക്കിയ പന്തല്‍ സ്ഫോടനത്തില്‍ പൂര്‍ണ്ണമായും കത്തി നശിച്ചു.
إرسال تعليق