Join News @ Iritty Whats App Group

നിക്കാഹ് കഴിഞ്ഞ് 5 ദിവസം മാത്രം, സൽക്കാരം കഴിഞ്ഞ് മടങ്ങവേ ജീവനെടുത്ത് അപകടം: നേഹയുടെ മരണത്തിൽ വിതുമ്പി നാട്


മലപ്പുറം: മലപ്പുറത്ത് നാടിനെയാകെ വേദനയിലാഴ്ത്തി നവവധുവിന്റെ അപകട മരണം.പാണമ്പി ഇഎംഎസ് നഴ്‌സിങ് കോളജിനു സമീപം പുളിക്കല്‍ നജ്മുദ്ദീന്റെ മകള്‍ നേഹ (22) ആണ് കഴിഞ്ഞ ദിവസം വാഹനാപകടത്തില്‍ മരിച്ചത്. നേഹയുടെ മരണത്തിൽ വിതുമ്പുകയാണ് നാട്. ഡിസംബര്‍ ഒന്നിനായിരുന്നു നേഹയുടെ വിവാഹം കഴിഞ്ഞത്. പുതിയ ജീവിതം തുടങ്ങിയ സന്തോഷത്തിന്‍റെ എല്ലാ നിറങ്ങളും കെടുത്തി അഞ്ചാം നാൾ ദാരുണ അപകടം തേടിയെത്തി. ഭര്‍ത്താവ് അറവങ്കര സ്വദേശി അസ്ഹര്‍ ഫാസിലുമായി സ്‌കൂട്ടറില്‍ സഞ്ചരിക്കുന്നതിനിടെ ക്രെയിന്‍ ഇടിച്ച് ഗുരുതര പരിക്കേറ്റാണ് നേഹയുടെ മരണം.

വെള്ളിയാഴ്ച ഉച്ചയ്ക്കു രണ്ടോടെ കോഴിക്കോട്-പാലക്കാട് ദേശീയ പാതയില്‍ ജൂബിലി ജംക്ഷനു സമീപമാണ് അപകടം. വിവാഹം കഴിഞ്ഞ് നവ വധൂവരന്മാർക്കായി നേഹയുടെ പിതൃസഹോദരിയുടെ വെട്ടത്തൂർ കാപ്പിലെ വീട്ടിൽ വെള്ളിയാഴ്ച സൽക്കാരം ഒരുക്കിയിരുന്നു. അൽഷിഫ നഴ്സിങ് കോളജിൽ മൂന്നാം വർഷ നഴ്‌സിങ് വിദ്യാർഥിനിയായ നേഹയെ, കോളജിലെത്തി അഷർ ഫൈസൽ കൂട്ടിക്കൊണ്ടുപോയി. വീട്ടിലെ സൽക്കാരം കഴിഞ്ഞ് നേഹയെ കോളജിലേക്ക് തന്നെ കൊണ്ടുവിടാനെത്തിയപ്പോഴാണ് അപകടം സംഭവിച്ചത്.

ബൈക്കിന്റെ പിറകിലിരുന്ന് യാത്ര ചെയ്യുകയായിരുന്ന നേഹ. ഇവരുടെ പിറകിലായി വന്ന ക്രെയിൻ ഇവർ യൂട്ടേൺ എടുക്കാൻ ശ്രമിക്കുന്നതിനിടെ ബൈക്കിനെ ഇടിച്ചിടുകയായിരുന്നു. സ്‌കൂട്ടറിൽ ഉണ്ടായിരുന്ന രണ്ടുപേരും റോഡിലേക്ക് തെറിച്ച് വീണു. ഈ സമയം ക്രെയിന്റെ പിൻഭാഗത്തെ ടയർ നേഹയുടെ മുകളിലൂടെ കയറിയിറങ്ങുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ മരണം സംഭവിച്ചു. അല്‍ശിഫ നഴ്‌സിങ് കോളജില്‍ ബിഎസ്സി നഴ്‌സിങ് അവസാന വര്‍ഷ വിദ്യാര്‍ഥിനിയാണ്. മാതാവ്: ഫളീല. സഹോദരങ്ങള്‍: നിയ, സിയ.

Post a Comment

أحدث أقدم
Join Our Whats App Group