Join News @ Iritty Whats App Group

കെ​മി​സ്ട്രി പ​രീ​ക്ഷ​യിലെ ‌32 മാ​ർ​ക്കി​ന്‍റെ ചോ​ദ്യ​ങ്ങ​ളും എം​എ​സ് സൊ​ലൂഷ​ൻ​സി​ൽ; ആരോപണ വിധേയർക്ക് ചാനലുമായി ബന്ധം




കോ​ഴി​ക്കോ​ട്: പ​ത്താം ക്ലാ​സ് പ​രീ​ക്ഷാ ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​ഴു പേ​രു​ടെ മൊ​ഴി​യെ​ടു​ത്തു. കൊ​ടു​വ​ള്ളി ച​ക്കാ​ല​ക്ക​ൽ ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ളി​ലെ മൂ​ന്ന് അ​ധ്യാ​പ​ക​രു​ടെയും ഡി​ഇ​ഒ, എ​ഇ​ഒ എ​ന്നി​വ​രു​ടെ​യും മൊ​ഴി​യാ​ണു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഇ​വ​ര്‍​ക്ക് ആ​രോ​പ​ണ​വി​ധേ​യ​രാ​യ ചാ​ന​ലു​മാ​യി ബ​ന്ധ​മു​ണ്ടെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെത്തുട​ര്‍​ന്നാ​യി​രു​ന്നു ചോ​ദ്യം ചെ​യ്യ​ല്‍.

പ്ര​ത്യേ​ക അ​ന്വേ​ഷ​ണസം​ഘം ഇ​ന്നു യോ​ഗം ചേ​രും. സം​ഭ​വ​ത്തി​ല്‍ ആ​രോ​പ​ണ സ്ഥാ​ന​ത്തു​ള്ള എം​എ​സ് സൊ​ലൂ​ഷ​ന്‍​സി​ലേ​ക്കു മാ​ത്രം അ​ന്വേ​ഷ​ണം ചു​രു​ക്കാ​നാ​കി​ല്ലെ​ന്നും ഇ​വ​ര്‍​ക്കു സ​മാ​ന രീ​തി​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​റ്റു സ്ഥാ​പ​ന​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധംകൂ​ടി അ​ന്വേ​ഷി​ക്ക​ണ​മെ​ന്നു​മാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​റ​യു​ന്ന​ത്.

അ​തേ​സ​മ​യം ഇ​ന്ന​ലെ ന​ട​ന്ന കെ​മി​സ്ട്രി പ​രീ​ക്ഷ​യു​ടെ നാ​ൽ​പ​തി​ൽ 32 മാ​ർ​ക്കി​ന്‍റെ ചോ​ദ്യ​ങ്ങ​ളും ആ​രോ​പ​ണം നേ​രി​ടു​ന്ന എംഎ​സ് സൊ​ല്യൂ​ഷ​ൻ​സി​ല്‍ വ​ന്ന​താ​ണെ​ന്ന് അ​ധ്യാ​പ​ക​ര്‍ പ​റ​യു​ന്നു.ക​ഴി​ഞ്ഞ​ദി​വ​സം എ​സ്എ​സ്എ​ൽ​സി കെ​മി​സ്ട്രി പ​രീ​ക്ഷ​യ്ക്കു​ള്ള സാ​ധ്യ​താ ചോ​ദ്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് ക്ലാ​സ് ന​ട​ന്നി​രു​ന്നു.

എ​ട്ടു മ​ണി​യോ​ടെ​യാ​ണ് സി​ഇ​ഒ ഷു​ഹൈ​ബാ​ണ് ലൈ​വ് വീ​ഡി​യോ​യു​മാ​യി ചാ​ന​ലി​ൽ എ​ത്തി​യ​ത്. ഇ​തി​ല്‍ വ​ന്ന സാ​ധ്യ​താ ചോ​ദ്യ​ങ്ങ​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും ഇ​ന്ന​ലെ ന​ട​ന്ന കെ​മി​സ്ട്രി പ​രീ​ക്ഷ​യി​ല്‍ വ​ന്നു​വെ​ന്നാ​ണ് ആ​രോ​പ​ണം.

വി​വി​ധ മു​ന്‍​നി​ര യൂ​ട്യൂ​ബ് ചാ​ന​ലു​ക​ളി​ല്‍ വ​രു​ന്ന ക്ലാ​സു​ക​ളും വി​ദ​ഗ്ധ​രാ​യ അ​ധ്യാ​പ​ക​രു​ടെ നിരീ​ക്ഷ​ണ​വും ക്രോ​ഡീ​ക​രി​ച്ചാ​ണ് ത​ങ്ങ​ള്‍ സാ​ധ്യ​താ ചോ​ദ്യ​പേ​പ്പ​ര്‍ ത​യാ​റാ​ക്കു​ന്ന​തെ​ന്നാ​ണ് എം​എ​സ് സൊ​ലൂ​ഷ​ൻ​സ് പ​റ​യു​ന്ന​ത്.

ആ​രോ​പ​ണം വ​ന്ന​തോ​ടെ​ ചാ​ന​ലി​ന്‍റെ സ​ബ്‌​സ്‌​ക്രൈ​ബേ​ഴ്‌​സും കൂ​ടി​യി​ട്ടു​ണ്ട്.​എ​സ്എ​സ്എ​ൽ​സി. ഇം​ഗ്ലീ​ഷ്, പ്ല​സ് വ​ൺ ഗ​ണി​തം പ​രീ​ക്ഷ​ക​ളു​ടെ ചോ​ദ്യ​ങ്ങ​ളാ​ണ് യൂ​ട്യൂ​ബ് ചാ​ന​ലി​ലൂ​ടെ പു​റ​ത്തുവ​ന്നത്.​ ഇ​താ​ണു വി​വാ​ദ​മാ​യ​ത്.

Post a Comment

أحدث أقدم
Join Our Whats App Group