കോഴിക്കോട്: പത്താം ക്ലാസ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് ഏഴു പേരുടെ മൊഴിയെടുത്തു. കൊടുവള്ളി ചക്കാലക്കൽ ഹയർ സെക്കന്‍ഡറി സ്കൂളിലെ മൂന്ന് അധ്യാപകരുടെയും ഡിഇഒ, എഇഒ എന്നിവരുടെയും മൊഴിയാണു രേഖപ്പെടുത്തിയത്. ഇവര്‍ക്ക് ആരോപണവിധേയരായ ചാനലുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നായിരുന്നു ചോദ്യം ചെയ്യല്‍.
പ്രത്യേക അന്വേഷണസംഘം ഇന്നു യോഗം ചേരും. സംഭവത്തില്‍ ആരോപണ സ്ഥാനത്തുള്ള എംഎസ് സൊലൂഷന്സിലേക്കു മാത്രം അന്വേഷണം ചുരുക്കാനാകില്ലെന്നും ഇവര്‍ക്കു സമാന രീതിയില്‍ പ്രവര്‍ത്തിക്കുന്ന മറ്റു സ്ഥാപനങ്ങളുമായുള്ള ബന്ധംകൂടി അന്വേഷിക്കണമെന്നുമാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.
അതേസമയം ഇന്നലെ നടന്ന കെമിസ്ട്രി പരീക്ഷയുടെ നാൽപതിൽ 32 മാർക്കിന്റെ ചോദ്യങ്ങളും ആരോപണം നേരിടുന്ന എംഎസ് സൊല്യൂഷൻസില്‍ വന്നതാണെന്ന് അധ്യാപകര്‍ പറയുന്നു.കഴിഞ്ഞദിവസം എസ്എസ്എൽസി കെമിസ്ട്രി പരീക്ഷയ്ക്കുള്ള സാധ്യതാ ചോദ്യങ്ങൾ സംബന്ധിച്ച് ക്ലാസ് നടന്നിരുന്നു.
എട്ടു മണിയോടെയാണ് സിഇഒ ഷുഹൈബാണ് ലൈവ് വീഡിയോയുമായി ചാനലിൽ എത്തിയത്. ഇതില്‍ വന്ന സാധ്യതാ ചോദ്യങ്ങളില്‍ ഭൂരിഭാഗവും ഇന്നലെ നടന്ന കെമിസ്ട്രി പരീക്ഷയില്‍ വന്നുവെന്നാണ് ആരോപണം.
വിവിധ മുന്‍നിര യൂട്യൂബ് ചാനലുകളില്‍ വരുന്ന ക്ലാസുകളും വിദഗ്ധരായ അധ്യാപകരുടെ നിരീക്ഷണവും ക്രോഡീകരിച്ചാണ് തങ്ങള്‍ സാധ്യതാ ചോദ്യപേപ്പര്‍ തയാറാക്കുന്നതെന്നാണ് എംഎസ് സൊലൂഷൻസ് പറയുന്നത്.
ആരോപണം വന്നതോടെ ചാനലിന്റെ സബ്സ്ക്രൈബേഴ്സും കൂടിയിട്ടുണ്ട്.എസ്എസ്എൽസി. ഇംഗ്ലീഷ്, പ്ലസ് വൺ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങളാണ് യൂട്യൂബ് ചാനലിലൂടെ പുറത്തുവന്നത്. ഇതാണു വിവാദമായത്.
Post a Comment