മലപ്പുറ: മലപ്പുറം വളാഞ്ചേരിയിൽ ലോറി ഡ്രൈവര്‍ കുഴഞ്ഞ് വീണതിന് പിന്നാലെയുണ്ടായ അപകടത്തിൽ ചെങ്കൽ ക്വാറിയിലെ മൂന്ന് തൊഴിലാളികള്‍ക്ക് പരിക്ക്. ഡ്രൈവര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു. ലോറിയിലെ ഡ്രൈവര്‍ മുജീബ് റഹ്മാനാണ് മരിച്ചത്. വളാഞ്ചേരിയിലെ ക്വാറിയിൽ വെച്ച് ഇന്ന് ഉച്ചയ്ക്ക് രണ്ടോടെയാണ് അപകടമുണ്ടായത്. ചെങ്കൽ ക്വാറിയിലേക്ക് ലോഡ് എടുക്കുന്നതിനായി വരുന്നതിനിടെയാണ് അപകടം.ക്വാറിയിൽ വെച്ച് ലോറി ഓടിക്കുന്നതിനിടെ ഡ്രൈവര്‍ മുജീബ് കുഴഞ്ഞു വീഴുകയായിരുന്നു.
ഇതോടെ നിയന്ത്രണം വിട്ട ലോറി മുന്നോട്ട് നീങ്ങി ചെങ്കൽ ക്വാറിയിലുണ്ടായിരുന്ന മൂന്നു തൊഴിലാളികളെ ഇടിക്കുകയായിരുന്നു. കുഴഞ്ഞുവീണ മുജീബ് റഹ്മാനെയും തൊഴിലാളികളെയും ആശുപത്രിയിലെത്തിച്ചെങ്കിലും മുജീബ് റഹ്മാൻ മരിച്ചിരുന്നു. ലോറി ഓടിച്ചുകൊണ്ടിരിക്കെ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മുജീബ് റഹ്മാന്‍റെ മരണം. പരിക്കേറ്റ തൊഴിലാളികള്‍ ആശുപത്രിയിൽ ചികിത്സയിലാണ്. ലോറി നിയന്ത്രണം വിട്ട് ചെങ്കല്ല് വെട്ടുന്ന തൊഴിലാളികള്‍ക്കിടയിലേക്കാണ് പാഞ്ഞുകയറിയത്.
إرسال تعليق