Join News @ Iritty Whats App Group

29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു


തിരുവനന്തപുരം> ചലച്ചിത്ര മാമാങ്കത്തിന് തുടക്കം കുറിച്ച് 29-ാമത് കേരള രാജ്യാന്തര ചലച്ചിത്ര മേളയ്ക്ക് തിരിതെളിഞ്ഞു. വൈകിട്ട് ആറിന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില് നടന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്തു.

രാഷ്ട്രീയ ഉള്ളടക്കത്തിലും ഉള്കാമ്പിന്റെ കാര്യത്തിലും മേള ബഹുദൂരം മുന്നോട്ട് പോയിരിക്കുന്നുവെന്നും, രാഷ്ട്രീയ ഉള്ളടക്കമുള്ള മേളയായി ഐഎഫ്എഫ്കെ അറിയപ്പെടുന്നത് അഭിമാനകരമായ കാര്യാമാണെന്നും ഉദ്ഘാടന പ്രസംഗത്തില് മുഖ്യമന്ത്രി പറഞ്ഞു

നടി ശബാന ആസ്മിയാണ് ചടങ്ങിലെ മുഖ്യ അതിഥി. 15 തിയേറ്ററുകളിലായി നടക്കുന്ന മേളയില് 68 രാജ്യങ്ങളില് നിന്നുള്ള 177 സിനിമകള് പ്രദര്ശിപ്പിക്കും. അന്താരാഷ്ട്ര മത്സരവിഭാഗത്തില് 14 സിനിമകളും, മലയാള സിനിമ ടുഡേ വിഭാഗത്തില് 12 ചിത്രങ്ങളും ഇന്ത്യന് സിനിമ നൗ വിഭാഗത്തില് ഏഴ് ചിത്രങ്ങളും പ്രദര്ശിപ്പിക്കും.

ലോക സിനിമാ വിഭാഗത്തില് 63 സിനിമകള് ഉള്പ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര മേളകളില് പ്രേക്ഷകപ്രീതി നേടിയ 13 ചിത്രങ്ങളടങ്ങിയ ഫെസ്റ്റിവല് ഫേവറിറ്റ്സ് മേളയുടെ മറ്റൊരു ആകര്ഷണമാണ്. അര്മേനിയന് സിനിമാ ശതാബ്ദിയുടെ ഭാഗമായി ഏഴ് ചിത്രങ്ങള് കണ്ട്രി ഫോക്കസ് വിഭാഗത്തില് പ്രദര്ശിപ്പിക്കും.

Post a Comment

أحدث أقدم
Join Our Whats App Group