വള്ളിക്കുന്നം; 16 കാരനെ ലൈംഗികമായി പീഡിപ്പിച്ച 19 കാരിയെ അറസ്റ്റ് ചെയ്തു. കൊല്ലം ചവറ ശങ്കരമംഗലം സ്വദേശിയായ യുവതിയാണ് അറസ്റ്റിലായത്. ഭരണിക്കാവ് ഇലിപ്പക്കുളം മങ്ങാരത്ത് വാടകയ്ക്ക് താമസിക്കുന്ന കുട്ടിയെയാണ് പീഡിപ്പിച്ചത്. കുട്ടിയെ മാതാപിതാക്കളുടെ പരാതിയിലാണ് നടപടി.
കഴിഞ്ഞ ഡിസംബർ ഒന്നിനാണ് യുവതി വീട്ടിൽ നിന്നും കുട്ടിയെ കൂട്ടിക്കൊണ്ട് പോയത്. പല സ്‌ഥലങ്ങളിലായി താമസിപ്പിച്ചു പീഡിപ്പിച്ചെന്നാണ് കുട്ടി പോലീസിന് നൽകിയ മൊഴി. നേരത്തേ മറ്റൊരു യുവാവുമായി പെൺകുട്ടിക്ക് പ്രണയം ഉണ്ടായിരുന്നു. ഇത് അറിഞ്ഞ വീട്ടുകാർ പെൺകുട്ടിയെ ബന്ധുകൂടിയായ 16 കാരന്റെ വീട്ടിൽ കൊണ്ട് താമസപ്പിച്ചു. ഇവിടെ താമസിച്ചുവരുന്നതിനിടയിലാണ് പെൺകുട്ടി ആൺകുട്ടിയുമായി പോയത്.
തുടർന്ന് വീട്ടുകാർ പോലീസിൽ പരാതി നൽകുകയായിരുന്നു. അന്വേഷണം നടക്കുന്നതിനിടെയാണ് വ്യാഴാഴ്ച രാവിലെ പത്തനംതിട്ട ബസ് സ്റ്റാന്റിൽ നിന്നും ഇരുവരേയും പിടികൂടിയത്. യുവതിയും 16 കാരനും മൈസൂർ, പാലക്കാട്, പളനി, മലപ്പുറം തുടങ്ങി നിരവധി സ്‌ഥലങ്ങളിൽ ഒളിവിൽ താമസിച്ചതായി ഇരുവരും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്‌തു.
إرسال تعليق