സുപ്രഭാതം പത്രത്തിലെ പരസ്യവുയി ബന്ധപ്പെട്ട് വന്‍ വിവാദം ഉയരുന്നതിനിടയില്‍ പാലക്കാട്ടെ തെരഞ്ഞെടുപ്പ് ദിവസം രാവിലെ സമസ്ത അദ്ധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളെ സന്ദര്‍ശിച്ചു ബിജെപി വിട്ട് കോണ്‍ഗ്രസിലെത്തിയ സന്ദീപ് വാര്യര്‍. സമസ്ത അധ്യക്ഷനെ കിഴിശ്ശേരി യിലെ വീട്ടിലെത്തിയാണ് സന്ദീപ്‌വാര്യര്‍ സന്ദര്‍ശിച്ചത്. കൂടിക്കാഴ്ചയില്‍ ഇന്ത്യന്‍ ഭരണഘടനയുടെ കയ്യെഴുത്തുപ്രതിയും കൈമാറി.
കേരള ചരിത്രത്തില്‍ സുവര്‍ണ ലിപികളാല്‍ രേഖപ്പെടുത്തേണ്ടതാണ് സമസ്തയുടെ സംഭാവനകളെന്നും ആ ആദരവാണ് താനിവിടെ അര്‍പ്പിക്കുന്നത് എന്നും സന്ദീപ് വാര്യര്‍ പറഞ്ഞത്. സാദിഖലി തങ്ങളും, ജിഫ്രി തങ്ങളുമെല്ലാം പ്രകാശ ഗോപുരങ്ങളാണെന്നും വിശേഷിപ്പിച്ചു. സൂര്യ തേജസുള്ള പ്രസ്ഥാനമാണ് സമസ്ത. ജിഫ്രി തങ്ങളെ കാണാനെത്തിയതില്‍ വളരെ സന്തോഷമുണ്ട്. മുന്നോട്ടുള്ള തന്റെ പ്രയാണത്തില്‍ അദ്ദേഹത്തിന്റെ അനുഗ്രഹം കൂടി ആവശ്യമുണ്ട്. അത് തനിക്ക് അനുകൂലമായി വരുമെന്നും സന്ദീപ് വാര്യര്‍ കൂട്ടിച്ചേര്‍ത്തു.
സന്ദീപ് വാര്യർ മാറിയത് അദ്ദേഹത്തിൻറെ ചിന്താഗതി ആണെന്ന് പ്രതികരിച്ച ജിഫ്രി തങ്ങൾ മതസൗഹാർദം ഊട്ടിയുറപ്പിക്കാനുള്ള നടപടി സ്വീകരിക്കുമെന്നും വിഭാഗീയത പടർത്താൻ സമസ്ത ഇതുവരെ ശ്രമിച്ചിട്ടില്ലെന്നും തുറന്ന പുസ്തകമാണ് സമസ്തയുടെ ചരിത്രമെന്നും പ്രതികരിച്ചു.
ബിജെപിയില്‍ നിന്നും കോണ്‍ഗ്രസിന്റെ കൈപിടിച്ചതിന് പിന്നാലെ സന്ദീപ് വാര്യര്‍ പാണക്കാടെത്തിയിരുന്നു. ഇവിടെയും അദ്ദേഹത്തിന് വലിയ സ്വീകരണമാണ് കിട്ടിയത്. സന്ദീപ് മുമ്പ് ഏതുപാര്‍ട്ടിയിലായിരുന്നതെന്ന് കണക്കാക്കേണ്ടതില്ലെന്നും പത്രത്തില്‍ ആരു പരസ്യം തന്നാലും സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. സന്ദീപ് വാര്യര്‍ മാറിയത് അദ്ദേഹത്തിന്റെ ചിന്താഗതി ആണെന്നും ജിഫ്രി തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. നേരത്തേ സന്ദീപ് പാണക്കാട്ട് എത്തിയപ്പോള്‍ മുസ്‌ളീം ലീഗും മതിയായ സ്വീകരണമാണ് സന്ദീപ് വാര്യര്‍ക്ക് നല്‍കിയത്.
إرسال تعليق