Join News @ Iritty Whats App Group

നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍ മറയാക്കി ഫീസ് നിരക്കുകള്‍ കുത്തനെ ഉയര്‍ത്തി; കോളേജുകളില്‍ ഇന്ന് പഠിപ്പ് മുടക്കുമെന്ന് കെ.എസ്.യു


സംസ്ഥാനത്ത് നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍ മറയാക്കി ഫീസ് നിരക്കുകള്‍ കുത്തനെ കൂട്ടിയ തീരുമാനത്തില്‍ പ്രതിഷേധിച്ച് കെ.എസ്.യു ഇന്ന് കേരള, കാലിക്കറ്റ് സര്‍വകലാശാലകളുടെ കീഴിലുള്ള കോളജുകളില്‍ പഠിപ്പുമുടക്കുമെന്ന് സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍. നാലുവര്‍ഷ ബിരുദ കോഴ്‌സുകള്‍ നിലവില്‍ വരുമ്പോള്‍ ഫീസ് വര്‍ധന ഉണ്ടാവില്ലെന്ന സര്‍ക്കാര്‍ വാദം നിലനില്‍ക്കെയാണ് സര്‍വകലാശാലകളുടെ ഇരുട്ടടി. മൂന്നും നാലും ഇരട്ടിയായാണ് ഫീസ് വര്‍ധന ഉണ്ടായിരിക്കുന്നതെന്നും കെ.എസ്.യു കുറ്റപ്പെടുത്തി.

കാലത്തിനൊത്ത മാറ്റങ്ങളൊന്നും ഉള്‍ക്കൊള്ളാത്ത, പഠിച്ചിറങ്ങുന്ന കുട്ടികള്‍ക്കായി യാതൊരു തരത്തിലുമുള്ള തൊഴിലവസരങ്ങളും സൃഷ്ടിക്കാത്ത സര്‍ക്കാരാണ് ഇതിന്റെ കാരണക്കാരെന്ന് തിരിച്ചറിയാന്‍ ഒരു സാധാരണക്കാരന്റെ തലച്ചോറ് മതിയല്ലോ, എന്നാല്‍ ഗുരുതരമായ പിഴവുകളെ തിരിച്ചറിഞ്ഞ് ശാസ്ത്രീയമായ മാറ്റങ്ങള്‍ കൊണ്ടുവരുന്നതിന് പകരം പരാജയത്തില്‍ നിന്ന് മറ്റൊരു പരാജയത്തിലേക്ക് എടുത്തുചാടുന്ന ”പിണറായി വിജയന്‍ സ്‌റ്റൈയില്‍” പിന്തുടരുകയാണ് സംസ്ഥാനത്തിന്റെ ഉന്നത വിദ്യാഭ്യാസ വകുപ്പും,

ഭാവിയെ കുറിച്ചുള്ള വലിയ ചോദ്യങ്ങള്‍ മുന്നിലുണ്ടായിട്ടും സ്വന്തം നാട്ടില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെ വീണ്ടും പ്രതിസന്ധികളിലേക്ക് തള്ളി വിടുകയാണ് സര്‍ക്കാര്‍ യാതൊരു മുന്നൊരുക്കവുമില്ലാതെ വിദ്യാര്‍ഥികളില്‍ അടിച്ചേല്‍പ്പിച്ച നാല് വര്‍ഷ ഡിഗ്രി കോഴ്‌സിന്റെ ഭാഗമായി 200% ശതമാനം വരെയാണ് പല സര്‍വ്വകലാശാലകളും ഫീസ് വര്‍ധിപ്പിക്കുന്നത്, സമാനമായി പരീക്ഷാ ഫീസുകളിലും വമ്പിച്ച വര്‍ധനവ് കൊണ്ടുവന്നതെന്നും അലോഷ്യസ് സേവ്യര്‍ പറഞ്ഞു.

Post a Comment

أحدث أقدم
Join Our Whats App Group