തിരുവനന്തപുരം: വയനാട് കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപക പ്രക്ഷോഭത്തിലേക്ക് എൽഡിഎഫ് നീങ്ങുന്നു. ഡിസംബർ അഞ്ചാം തീയതി സംസ്ഥാനം ഒട്ടാകെ സമരം നടത്താനാണ് തീരുമാനം.
രാജ്ഭവന് മുന്നിൽ പ്രക്ഷോഭം സംഘടിപ്പിക്കും. ഉരുൾപൊട്ടൽ ദുരന്തബാധിതരോടുള്ള കേന്ദ്ര അവഗണനയിൽ പ്രതിഷേധിച്ച് ഡിസംബർ 2ന് മേപ്പാടിയിൽ ഡിവൈഎഫ്ഐ മനുഷ്യച്ചങ്ങലയും തീർക്കും.
ഉരുള്‍പ്പൊട്ടല്‍ ദേശീയ ദുരന്തമായി പ്രഖ്യാപിക്കില്ലെന്ന നിലപാട് വ്യക്തമാക്കി കഴിഞ്ഞ ദിവസം കേന്ദ്രം സംസ്ഥാനത്തിന് കത്ത് നല്‍കിയിരുന്നു.ഇതോടെ വയനാട്ടില്‍ ഇടത് സംഘടനകളുടെ ശക്തമായ പ്രതിഷേധം നടന്നിരുന്നു.ഹര്‍ത്താല്‍ ഉള്‍പ്പെടെയുള്ള സമരങ്ങളും നടന്നു. ഇതിന്റെ തുടര്‍ച്ചയായിരുന്നു ഇന്ന് നടന്ന ഉപരോധ,സത്യാഗ്രഹ സമരങ്ങള്‍.
Ads by Google
إرسال تعليق