തിരുവനന്തപുരം: സംസ്ഥാനത്ത് ഡിജിറ്റൽ ലൈസൻസ് സംവിധാനം നിലവിൽ വന്നു. പുതുതായി ലൈന്‍സിന് അപേക്ഷിക്കുന്നവര്‍ക്ക് ഇനി മുതൽ പ്രിന്‍റ് ഡ്രൈവിങ് ലൈസൻസ് നൽകില്ല. ഡ്രൈവിങ് ടെസ്റ്റ് വിജയിച്ച് കഴിഞ്ഞാൽ വെബ് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.
ഇത്തരത്തിൽ വെബ് സൈറ്റിൽ നിന്ന് ഡൗണ്‍ലോഡ് ചെയ്യുന്ന ലൈസന്‍സ് ഡിജി ലോക്കര്‍, എം പരിവാഹൻ എന്നീ മൊബൈൽ ആപ്പുകളിൽ സൂക്ഷിക്കാം. ആവശ്യമുള്ളവര്‍ക്ക് ഡൗണ്‍ലോഡ് ചെയ്യുന്ന ലൈസന്‍സ് പ്രിന്‍റ് ചെയ്ത് സൂക്ഷിക്കാമെന്നും മോട്ടോര്‍ വാഹന വകുപ്പ് അറിയിച്ചു. ഇതുസംബന്ധിച്ച ഉത്തരവും സര്‍ക്കാര്‍ പുറത്തിറക്കി.
إرسال تعليق