Join News @ Iritty Whats App Group

ആനയെ കണ്ട് ഭയന്നാണ് വഴിതെറ്റിയത്, രാത്രി ഉറങ്ങിയില്ല; കാട്ടിൽ നിന്നും രക്ഷപ്പെട്ട് പുറത്തെത്തിയ സ്ത്രീ


കൊച്ചി: ആനയെ കണ്ട് ഭയന്നാണ് വനത്തിനുള്ളിൽ വഴിതെറ്റിയതെന്ന് കാട്ടിൽ നിന്നും രക്ഷപ്പെട്ട് പുറത്തെത്തിയ സ്ത്രീകൾ. രാത്രി ഉറങ്ങിയില്ലെന്നും എഴുന്നേറ്റിരുന്ന് പ്രാർത്ഥിക്കുകയായിരുന്നുവെന്നും അവർ മാധ്യമങ്ങളോട് പറഞ്ഞു. ചുറ്റിലും കൂരിടുട്ടായിരുന്നു. രാത്രി 2 മണിവരെ ചുറ്റിലും ആനയുണ്ടായിരുന്നുവെന്നും കാണാതായ സ്ത്രീകൾ പറഞ്ഞു. കോതമംഗലം കുട്ടമ്പുഴയിൽ അട്ടിക്കളത്താണ് വനത്തിൽ 3 സ്ത്രീകളെ കാണാതായത്. 6 കിലോമീറ്റർ ദൂരത്തായി അറക്കമുത്തി ഭാഗത്ത് ഇവരെ കണ്ടെത്തിയെന്ന് ഡിഎഫ്ഒ അറിയിച്ചു. സ്ത്രീകളുടെ ആരോ​ഗ്യാവസ്ഥ പ്രശ്നമില്ലെന്ന് ഡിഎഫ്ഒ അറിയിച്ചിരുന്നു. പശുക്കളെ തെരയാൻ പോയ മൂന്ന് സ്ത്രീകൾകളെയാണ് ഇന്നലെ മുതൽ കാണാതായത്. 

ഇരുട്ടു വീണതോടെ രാത്രി തെരച്ചിൽ അവസാനിപ്പിച്ചിരുന്നു. നേരം വെളുത്തതോടെ തെരച്ചിലിന് കൂടുതൽ സംഘത്തെ നിയോ​ഗിക്കുകയായിരുന്നു. വനം വകുപ്പ് ജീവനക്കാർ, ഫയർ ഫോഴ്‌സ്, നാട്ടുകാർ, വനം വാച്ചർമാർ എന്നിവരാണ് തെരച്ചിൽ സംഘത്തിലുണ്ടായിരുന്നത്. വ്യാഴാഴ്ച വൈകിട്ട് നാല് മണിയോടെയാണ് മൂന്ന് സ്ത്രീകളെ വനത്തിൽ കാണാതായതായി സ്ഥിരീകരിക്കുന്നത്. കാണാതായ മായയുമായി നാല് മണിയോടെ ഭർത്താവ് ഫോണിൽ സംസാരിച്ചികുന്നു. 

ബാറ്ററി തീരും, മെബൈൽ ഫോൺ ഓഫാകുമെന്നും മായ ഭർത്താവിനെ വിളിച്ച് അറിയിച്ചിരുന്നതായി പഞ്ചായത്ത് മെമ്പർ പറഞ്ഞു. കൂട്ടത്തിലുള്ള പാറുകുട്ടിക്ക് വനമേഖലയെക്കുറിച്ച് പരിചയമുണ്ടെങ്കിലും രാത്രി ആയതിനാൽ സ്ഥലം മാറിപ്പോകാൻ സാധ്യതയുണ്ടെന്നും ഒരു പാറയും ചെക്ക് ഡാമും കണ്ടു എന്ന മാത്രമാണ് ലഭിച്ച വിവരമെന്നും പഞ്ചായത്തംഗം പറഞ്ഞു.

പൊലീസും അഗ്നി രക്ഷാ സേനയും, വനംവകുപ്പും നാട്ടുകാരും ചേർന്നാണ് തെരച്ചിൽ. നിലവിൽ നാല് സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന നടത്തുന്നത്. കഴിഞ്ഞ ദിവസം ഉച്ചിക്ക് ഒരു മണിയോടെയാണ് മേയാൻ വിട്ട പശുക്കളെ തെരഞ്ഞ് വനത്തിലേക്ക് പോയ ഇവർ വഴി തെറ്റി കാട്ടിൽ കുടുങ്ങുകയായിരുന്നു. നാലുമണി വരെ ഇവർ ബന്ധുക്കളുമായി ഫോണിൽ സംസാരിച്ചിരുന്നു. തുടർന്നാണ് ഫോൺ സ്വിച്ച് ഓഫ് ആയത്.

Post a Comment

أحدث أقدم
Join Our Whats App Group