Join News @ Iritty Whats App Group

കൊട്ടിയൂര്‍-മാനന്തവാടി ബോയ്സ് ടൗണ്‍ ചുരം പാതയില്‍ കാട്ടുപോത്ത് ഇറങ്ങി


കൊട്ടിയൂർ: കൊട്ടിയൂർ-മാനന്തവാടി ബോയ്സ് ടൗണ്‍ ചുരം പാതയില്‍ കാട്ടുപോത്തിറങ്ങി. ചുരം പാതയില്‍ ആശ്രമം ജംഗ്ഷന് സമീപമാണ് കാട്ടുപോത്തിറങ്ങിയത്.

ഇന്നലെ പുലർച്ചെ ആറിന് ഇതുവഴി വന്ന യാത്രക്കാർ കാട്ടുപോത്ത് നില്‍ക്കുന്നത് കണ്ടത്. രണ്ട് കാട്ടുപോത്ത് ഉണ്ടായിരുന്നു. എട്ടിന് കാട്ടുപോത്തുകള്‍ തിരികെ വനത്തിലേക്ക് കയറി പോയി.

മുൻപ് പല സമയത്തും കാട്ടാനകള്‍ ഇവിടെ എത്താറുണ്ടെങ്കിലും ആദ്യമായാണ് കാട്ടുപോത്തുകള്‍ റോഡിലേക്ക് ഇറങ്ങുന്നത്. കാട്ടുപോത്തുകള്‍ റോഡില്‍ എത്തിയോടെ ഗതാഗതം തടസപ്പെട്ടു. കാട്ടുപോത്തുകള്‍ നിന്നിരുന്ന സ്ഥലം ഒരു ഭാഗത്ത് ചെങ്കുത്തായ പാറയും മറ്റൊരു ഭാഗം ഗർത്തവുമായതിനാല്‍ ഏതു ഭാഗത്തേക്ക് നീങ്ങണം എന്നറിയാതെ പോത്തുകളില്‍ വരേണ്ടതോടെ വാഹന യാത്രക്കാരും പരിഭ്രാന്തിയിലായി. 

കൊട്ടിയൂർ വന്യജീവി സങ്കേതത്തില്‍ നിന്നും എത്തിയതാവാം കാട്ടുപോത്തുകള്‍ എന്നതാണ് വനപാലകർ പറയുന്നത്. കാട്ടുപോത്തുകള്‍ തിരികെ വനത്തിലേക്ക് പോയത് യാത്രക്കാർക്ക് ആശ്വാസമായി 

ജില്ലയെ വയനാട് ബന്ധിപ്പിക്കുന്ന നിലവില്‍ ഗതാഗതമുള്ള ഏക റോഡാണ് കൊട്ടിയൂർ ബോയ്സ് സ്റ്റോണ്‍ മാനന്തവാടി ചുരം പാത നിത്യേന ആയിരക്കണക്കിന് വാഹനങ്ങളാണ് ഇതുവഴി സഞ്ചരിക്കുന്നത്.

പകല്‍ സമയത്ത് തന്നെ കാട്ടുപോത്ത് ഇറങ്ങിയത് കൊണ്ട് രാത്രിയില്‍ ഇതുവഴിയുള്ള ഗതാഗതം അപകടകരമായിരിക്കുമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Post a Comment

أحدث أقدم
Join Our Whats App Group