Join News @ Iritty Whats App Group

ഇരിട്ടി നിത്യസഹായ മാതാ പള്ളിയിലെ കവർച്ച; കവർന്നത് മൂന്ന് നേര്‍ച്ചപ്പെട്ടികളിലെ പണം കവര്‍ന്നു


രിട്ടി: ടൗണിലെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍നിന്ന് രണ്ടരലക്ഷം രൂപ കവർന്ന് രണ്ടാഴ്ച തികയും മുമ്ബേ വീണ്ടും കവർച്ച.

നഗരത്തിലെ നിത്യസഹായ മാതാ പള്ളിയിലെ നേർച്ചപ്പെട്ടികളാണ് കവർന്നത്. പള്ളിയുടെ ആള്‍ത്താരയുടെ പൂട്ട് തകർത്ത് അകത്തുകയറിയ കള്ളൻ അകത്തുണ്ടായിരുന്ന മൂന്ന് നേർച്ചപ്പെട്ടികളും കവർന്നു. 25,000 രൂപയോളം കവർന്നതായി പള്ളി അധികൃതർ പറഞ്ഞു.

തലയില്‍ മുണ്ടിട്ട് മോഷണം നടത്തുന്ന മോഷ്ടാവിന്റെ നിരീക്ഷണ കാമറ ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. ബുധനാഴ്ച രാത്രി 9ന് ശേഷമാണ് മോഷ്ടാവ് പള്ളിയിലെത്തുന്നത്. ഒന്നരമണിക്കൂറിലേറെ കള്ളൻ ഇവിടെ ചിലവഴിച്ചിട്ടുണ്ട്. പള്ളി ആള്‍ത്താരയുടെ പൂട്ട് തകർത്ത് അകത്തു കടന്ന കള്ളൻ രണ്ട് ഇരുമ്ബ് നേർച്ചപ്പെട്ടികളും ഒരു മരം കൊണ്ട് നിർമിച്ച നേർച്ചപ്പെട്ടിയും കവർന്നു. നേർച്ചപ്പെട്ടികള്‍ പുറത്തെടുത്തെത്തിച്ച്‌ ഇതിലെ പണം കവർന്നശേഷം തിരികെ വെക്കുകയായിരുന്നു. ഈ സമയത്ത് ഫാ. വിനു ക്ലീറ്റസ് മാത്രമാണ് പള്ളിയിലുണ്ടായിരുന്നത്. ഇദ്ദേഹം നല്ല ഉറക്കമായതിനാല്‍ അറിഞ്ഞില്ല. 

ഇരിട്ടി എസ്.ഐ ഷറഫുദ്ദീന്‍റെ നേതൃത്വത്തിലുള്ള പൊലീസും വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തി. മോഷ്ടാക്കള്‍ക്ക് തുണയായത് ഇരിട്ടി നഗരത്തിലെ കൂരിരുട്ടാണ്. നഗരത്തിലെ കടകളിലെ വെളിച്ചം അണയുന്നതോടെ നഗരം മുഴുവൻ ഇരുട്ടിലാകും. 

കഴിഞ്ഞ 17ന് രാത്രി ഇരിട്ടി പുതിയ ബസ് സ്റ്റാൻഡ് ബൈപ്പാസ് റോഡിലെ പരാഗ് ഫാഷൻ സ്ഥാപനത്തില്‍ മോഷണം നടന്നിരുന്നു. ഇവിടെനിന്ന് രണ്ടര ലക്ഷത്തോളം രൂപയാണ് മോഷണം പോയത്.

Post a Comment

أحدث أقدم
Join Our Whats App Group