കൊച്ചി: മുനമ്പം ഭൂമി വിഷയവുമായി ബന്ധപ്പെട്ട് മതവിദ്വേഷ പരാമർശം നടത്തിയെന്നാരോപിച്ചു കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരേയും ബിജെപി നേതാവ് ബി. ഗോപാലകൃഷ്ണനെതിരേയും എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് എൻ. അരുൺ ഡിജിപിക്ക് പരാതി നൽകി.
മതത്തിന്റെ പേരിൽ സ്പർധയുണ്ടാക്കാൻ ശ്രമിച്ചെന്നും കലാപാഹ്വാനം നടത്തിയെന്നും ചൂണ്ടിക്കാട്ടിയാണു പരാതി.
കേന്ദ്രമന്ത്രി പദവി ദുരുപയോഗം ചെയ്തുകൊണ്ട് വഖഫ് ബോർഡ് സംബന്ധിച്ച് തെറ്റിദ്ധാരണ പകർത്തിയെന്നും അതിന്റെ പേരിൽ കലാപാഹ്വാനം നടത്തിയെന്നുമാണ് സുരേഷ് ഗോപിക്ക് എതിരായ പരാതി.
إرسال تعليق