Join News @ Iritty Whats App Group

എൽഎംവി ലൈസൻസുണ്ടോ? ബാഡ്ജ് ഇല്ലാതെ ഇനി ഓട്ടോറിക്ഷയടക്കം ഓടിക്കാം, സുപ്രീംകോടതി ഉത്തരവ്



ദില്ലി : ലൈറ്റ് മോട്ടർ വെഹിക്കിൾ ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് ബാഡ്ജ് ഇല്ലാതെ ഓട്ടോറിക്ഷ ഉൾപ്പടെയുള്ള ട്രാൻസ്‌പോർട്ട് വാഹനങ്ങൾ ഓടിക്കാമെന്ന് സുപ്രീം കോടതി ഭരണഘടന ബെഞ്ച് ഉത്തരവിട്ടു. 7500 കിലോയിൽ കുറഞ്ഞ ട്രാൻസ്‌പോർട്ട് വാഹനങ്ങളാണ് എൽഎംവി ഡ്രൈവിംഗ് ലൈസൻസ് ഉള്ളവർക്ക് മറ്റ് രേഖകൾ കൂടാതെ ഓടിക്കാൻ സാധിക്കുക.

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ചിന്റേതാണ് ഉത്തരവ്. ലൈസെൻസുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ എൽഎംവികളെയും, ഭാര വാഹനങ്ങളെയും ഒന്നായി കാണാമെന്നും സുപ്രീം കോടതി വ്യക്തമാക്കി. 2017ലെ മൂന്നംഗ ബെഞ്ചിന്റെ വിധി ശരിവെച്ചാണ് അഞ്ചംഗ ബെഞ്ചിന്റെ വിധി. ഇന്‍ഷുറന്‍സ് കമ്പനിയായ ബജാജ് അലിയൻസ് നല്‍കിയ അപ്പീൽ പരിഗണിച്ചാണ് സുപ്രിംകോടതി ഉത്തരവ്.

Post a Comment

أحدث أقدم
Join Our Whats App Group