ഗൗതം അദാനിയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. അദാനി ഇന്ത്യൻ നിയമവും അമേരിക്കൻ നിയമവും ലംഘിച്ചെന്ന് വ്യക്തമായെന്ന് രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്ത് അദാനി ഇപ്പോഴും സ്വതന്ത്രനായി തുടരുന്നത് എന്തുകൊണ്ടെന്ന് മനസിലാകുന്നില്ല. പ്രധാനമന്ത്രി നരേന്ദ്രമോദിക്കും അഴിമതിയിൽ പങ്കുണ്ടെന്ന് എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്ത സമ്മേളനത്തിൽ രാഹുൽ പറഞ്ഞു.
പല കേസുകളിലായി രാജ്യത്തെ വിവിധ മുഖ്യമന്ത്രിമാർ അറസ്റ്റിലായിട്ടും അദാനിക്കെതിരെ ഒരു നടപടിയും ഇല്ല. സെബി ചെയർപേഴ്‌സൺ മാധബി ബുച്ച് അദാനിയുടെ സംരക്ഷകയാണ്. പ്രധാനമന്ത്രി മോദി അദാനിയെ സംരക്ഷിക്കുകയാണ്. വിഷയം പാർലമെൻ്റിൽ ഉന്നയിക്കും. സംയുക്ത പാർലമെൻ്ററി സമിതി അന്വേഷിക്കണം. അദാനിയെ അറസ്റ്റ് ചെയ്യണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
ആര് കുറ്റം ചെയ്താലും ജയിലിൽ ഇടുമെന്ന് പറഞ്ഞ മോദി, അദാനിക്കെതിരെ നടപടിക്ക് തയ്യാറാവുന്നില്ല. മോദിക്ക് ഇനി നടപടി എടുക്കണം എന്നുണ്ടെങ്കിലും നടക്കില്ല. കാരണം മോദിയെ സംരക്ഷിക്കുന്നതും അദാനിയാണ്. ഈ അഴിമതിയിൽ ആർക്കൊക്കെ പങ്കുണ്ടെങ്കിലും അന്വേഷണം നടക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു. മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശും രാഹുലിനൊപ്പം വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.
إرسال تعليق