ന്യൂഡൽഹി: ബിജെപിയുമായി ഇടഞ്ഞുനിൽക്കുന്ന സന്ദീപ് വാര്യരെ സിപിഎമ്മിലേക്ക് സ്വാഗതം ചെയ്യുന്നുവെന്ന സൂചന നൽകി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ നയമാണ്, വ്യക്തിയല്ല പ്രശ്നമെന്നും ഇടതുപക്ഷ നിലപാടുള്ള എല്ലാവരെയും പാർട്ടിയിലേക്ക് സ്വാഗതം ചെയ്യുന്നുവെന്നും ഗോവിന്ദൻ വ്യക്തമാക്കി.
എതിർപാളയത്തിൽനിന്നുള്ളവരെ ഇടതുപക്ഷത്തിലേക്കെത്തിക്കുന്ന പ്രവണത പണ്ടുകാലം മുതലേ ഉണ്ടായിരുന്നുവെന്നും പുതിയ രീതിയല്ലെന്നും ഗോവിന്ദൻ പറഞ്ഞു. സന്ദീപ് വാര്യരെ സ്വാഗതം ചെയ്തുകൊണ്ട് മന്ത്രി എം.ബി. രാജേഷും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലനും രംഗത്തെത്തിയിരുന്നു. സന്ദീപുമായി ചർച്ചകളൊന്നുമുണ്ടായിട്ടില്ലെന്നു അദ്ദേഹം കൂട്ടിച്ചേർത്തു.
കൊടകര കുഴൽപ്പണകേസിന്റെ ഭാഗമായി തുടരന്വേഷണം നടക്കുന്നതിനാൽ ബിജെപി വെപ്രാളത്തിലാണെന്നും ഗോവിന്ദൻ പറഞ്ഞു. കോണ്‍ഗ്രസിനും ബിജെപിക്കുമുള്ളിൽ കലഹങ്ങളാണ്. ഇത് ഇടതുസ്ഥാനാർഥിക്ക് അനുകൂലമായ ഘടകങ്ങളായി മാറും- ഗോവിന്ദൻ വ്യക്തമാക്കി
إرسال تعليق