Join News @ Iritty Whats App Group

ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ യു​വ​തി തൂ​ങ്ങി​മ​രി​ച്ച കേ​സ്; ആ​ത്മ​ഹ​ത്യ പ്രേ​ര​ണാ​ക്കേ​സ് റ​ദ്ദ് ചെ​യ്യ​ണ​മെ​ന്ന ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി



ത​ല​ശേ​​രി: ഭ​ർ​തൃ​വീ​ട്ടി​ലെ പീ​ഡ​ന​ത്തെത്തു​ട​ർ​ന്ന് യു​വ​തി ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ ആ​ത്മ​ഹ​ത്യ പ്രേ​ര​ണാ കേ​സ് റ​ദ്ദ് ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് പ്ര​തി ന​ൽ​കി​യ ഹ​ർ​ജി ഹൈ​ക്കോ​ട​തി ത​ള്ളി. കേ​സി​ൽ മൂ​ന്ന് ദി​വ​സ​ത്തി​ന​കം വി​ചാ​ര​ണ​യ്ക്കു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ജ​സ്റ്റി​സ് എ. ​ബ​ദ​റു​ദ്ദീ​ൻ ഹ​ർ​ജി ത​ള്ളി​ക്കൊ​ണ്ടു​ള്ള വി​ധി ന്യാ​യ​ത്തി​ൽ ഉ​ത്ത​ര​വി​ട്ടു.

ക​ണ്ണൂ​ർ മാ​ളി​ക​പ​റ​മ്പ് ക​ണ്ട​ത്തി​ൽ വീ​ട്ടി​ൽ ധ​നു​ഷ (22) തൂ​ങ്ങി മ​രി​ച്ച കേ​സി​ലാ​ണ് ഹൈ​ക്കോ​ട​തി​യു​ടെ വി​ധി. 2018 ഓ​ഗ​സ്റ്റ് ആ​റി​നാ​ണ് ധ​നു​ഷ​യെ ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ തൂ​ങ്ങി മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. കേ​സി​ലെ ഒ​ന്നാം പ്ര​തി​യും ധ​നു​ഷ​യു​ടെ ഭ​ർ​തൃ സ​ഹോ​ദ​രി​യു​മാ​യ മു​ഴ​പ്പി​ല​ങ്ങാ​ട് മ​ഠം ബീ​ച്ച് റോ​ഡി​ൽ ശ്രേ​യ​സി​ൽ ഷാ​നി കേ​സ് റ​ദ്ദ് ചെ​യ്യ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ന​ൽ​കി​യ ഹ​ർ​ജി​യാ​ണ് ഹൈ​ക്കോ​ട​തി ത​ള്ളി​യ​ത്.

ധ​നു​ഷ​യു​ടെ മാ​താ​വ് സു​ധ കേ​സി​ൽ ക​ക്ഷി ചേ​ർ​ന്നി​രു​ന്നു. ഒ​രോ മ​നു​ഷ്യ​രു​ടെയും മ​നോ​നി​ല വ്യ​ത്യ​സ്ത​മാ​യി​രി​ക്കു​മെ​ന്നും സാ​ഹ​ച​ര്യ​ങ്ങ​ളാ​ണ് വി​ല​യി​രു​ത്തേ​ണ്ട​തെ​ന്നും മു​ന്ന് ദി​വ​സ​ത്തി​ന​കം വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നും ഉ​ത്ത​ര​വി​ൽ ഹൈ​ക്കോ​ട​തി പ​റ​ഞ്ഞു.

ത​ല​ശേ​രി പ്രി​ൻ​സി​പ്പ​ൽ സെ​ഷ​ൻ​സ് കോ​ട​തി​യു​ടെ പ​രി​ഗ​ണ​ന​യി​ലു​ള്ള ഈ ​കേ​സി​ൽ ഹ​ർ​ജി​ക്കാ​രി ഷാ​നി ഉ​ൾ​പ്പെ​ടെ നാ​ല് പ്ര​തി​ക​ളാ​ണു​ള്ള​ത്.ജീ​വ​നൊ​ടു​ക്കു​ന്ന​തി​ന്‍റെ ത​ലേ ദി​വ​സം ഭ​ർ​തൃ​ഗൃ​ഹ​ത്തി​ൽ ധ​നു​ഷ മാ​ന​സി​ക പീ​ഡ​ന​ത്തി​നി​ര​യാ​യ​താ​യി പോ​ലീ​സ് അ​ന്വ​ഷ​ണ​ത്തി​ൽ ക​ണ്ടെ​ത്തി​യി​രു​ന്നു. ധ​നു​ഷ​യു​ടെ ഭ​ർ​ത്താ​വ് സൗ​ദി​യി​ലാ​ണു​ള്ള​ത്.

Post a Comment

أحدث أقدم
Join Our Whats App Group