തിരുവനന്തപുരം എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബി ഐ അന്വേഷണം തള്ളി സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്. സിപിഎമ്മിന് സിബി ഐ അന്വേഷണത്തെക്കുറിച്ച് വ്യക്തമായ നിലപാടുണ്ട്.സിബി ഐ എന്നത് അവസാന അന്വേഷണമല്ലെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
ശരിയായ രീതിയിലാണ് അന്വേഷണം നടക്കുന്നതെന്ന് എംവി ഗോവിന്ദന് പറഞ്ഞു. 'ശരിയായ ദിശാബോധത്തോടെ ഇനിയും പ്രവര്‍ത്തിക്കും. സിബിഐ അന്വേഷണത്തെക്കുറിച്ച് ഞങ്ങള്‍ക്ക് വ്യക്തമായ ബോധം ഉണ്ട്. സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ടല്ലോ കൂട്ടിലടച്ച തത്തയാണെന്ന്. സിബിഐ അന്വേഷണമാണ് എല്ലാറ്റിന്റെയും അവസാനം എന്ന് പറയുന്നത് ഒരുകാലത്തും അംഗീകരിച്ചിട്ടില്ല'- എംവി ഗോവിന്ദന് പറഞ്ഞു.
നവീന്‍ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഭാര്യ മഞ്ജുഷ ഹൈക്കോടതിയെ സമീപിച്ചിരുന്നു. നവീന്‍ ബാബുവിന്റേത് ആത്മഹത്യയെന്ന പൊലീസ് നിഗമനം വിശ്വസിക്കുന്നില്ലെന്നും കൊന്നു കെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നും മഞ്ജുഷ ഹര്‍ജിയില്‍ പറയുന്നു. പ്രത്യേക പൊലീസ് സംഘത്തിന് അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാക്കാനായില്ല, തെളിവുശേഖരണത്തില്‍ വീഴ്ച പറ്റി, സിസിടിവി ദൃശ്യങ്ങള്‍ പോലും സമാഹരിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു.
إرسال تعليق