കണ്ണൂരില്‍ വനിത പൊലീസിനെ ഭര്‍ത്താവ് വെട്ടിക്കൊലപ്പെടുത്തി. കണ്ണൂര്‍ കരിവെള്ളൂരിലാണ് സംഭവം നടന്നത്. ചന്തേര പൊലീസ് സ്റ്റേഷനിലെ വനിത സിപിഒ പലിയേരി സ്വദേശി ദിവ്യശ്രീയാണ് കൊല്ലപ്പെട്ടത്. പ്രതിയുടെ ആക്രമണം തടയാന്‍ ശ്രമിച്ച ദിവ്യശ്രീയുടെ പിതാവ് വാസുവിനും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.
പ്രതി രാജേഷ് നിലവില്‍ ഒളിവിലാണ്. ഇയാള്‍ക്കായി അന്വേഷണം ഊര്‍ജ്ജിതപ്പെടുത്തിയതായി പൊലീസ് അറിയിച്ചിട്ടുണ്ട്.
إرسال تعليق