മരം കയറ്റിവന്ന ലോറി റോഡരികിലെ കുഴിയിൽ വീണ് മാക്കൂട്ടം ചുരം റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. വെള്ളിയാഴ്ച രാത്രി ഏഴു മണിയോടെ മെതിയടിപ്പാറക്ക് സമീപമായിരുന്നു അപകടം. ഇതോടെ വലിയ വാഹനങ്ങൾ കടന്നു പോകാനാവാതെ ഇരു ഭാഗത്തേക്കുമുള്ള ഗതാഗതം തടസ്സപ്പെട്ടു. വൈദ്യുതി ബന്ധമില്ലാത്ത സ്ഥലമായതിനാൽ വനമേഖലയിലെ കൂരിരുട്ടിൽ ക്രയിൻ ഉപയോഗിച്ച് ലോറി ഇവിടെ നിന്നും മാറ്റുക പ്രയാമായി. ഇരു ഭാഗത്തും കൊല്ലിയുള്ള പ്രദേശമായതിനാൽ ക്രയിൻ ഉപയോഗിച്ച് വലിക്കുമ്പോൾ ലോറി കൊല്ലിയിലേക്കടക്കം മറിയാനുള്ള സാധ്യത ഏറെയാണെന്നതാണ് പ്രയാസം സൃഷ്ടിക്കുന്നത്. ഇരു ചക്രവാഹനങ്ങളും കാറും പോലുള്ള ചെറു വാഹനങ്ങൾ മാത്രമാണ് കടന്നു പോകുന്നത്. നേരം പുലർന്ന് വെളിച്ചം വന്നാൽ മാത്രമേ ലോറി ഇവിടെനിന്നും മാറ്റാൻ കഴിയുകയുള്ളൂ എന്നാണ് അറിയുന്നത്.
മരം ലോറി കുഴിയിൽ വീണു മാക്കൂട്ടം ചുരം പാതയിൽ ഗതാഗതം തടസ്സപ്പെട്ടു.
News@Iritty
0
إرسال تعليق