അഡ്വ പി സന്തോഷ് കുമാർ ഉയർത്തിയ ചോദ്യത്തിന് കേന്ദ്ര സർക്കാർ നൽകിയ മറുപടിയിൽ, കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ (PoC) പദവി നൽകാൻ താത്പര്യമില്ലെന്ന് വ്യക്തമായിട്ടുണ്ട്.
കണ്ണൂർ വിമാനത്താവളത്തിന് വിദേശ വിമാനങ്ങൾക്ക് അനുമതി നൽകാനുള്ള പിഒസി പദവി നിഷേധിച്ചത് വടക്കൻ കേരളത്തിന്‍റെ വികസനത്തിനും
പ്രവാസികൾക്കും തിരിച്ചടിയെന്ന് അഡ്വ. പി സന്തോഷ് കുമാർ . അഡ്വ പി സന്തോഷ് കുമാർ ഉയർത്തിയ ചോദ്യത്തിന് കേന്ദ്ര സർക്കാർ നൽകിയ മറുപടിയിൽ, കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കോൾ (PoC) പദവി നൽകാൻ താത്പര്യമില്ലെന്ന് വ്യക്തമായിട്ടുണ്ട്.
ഒരു വിമാനത്താവളത്തിൽ വിദേശ വിമാനങ്ങൾ ലാൻഡ് ചെയ്യാനും ടേക്ക് ഓഫ് ചെയ്യാനും അനുവാദം നൽകുന്ന പദവിയാണ് പിഒസി. ഇത് രാജ്യങ്ങൾ തമ്മിലുള്ള വ്യോമസേവന കരാറുകളെ അടിസ്ഥാനമാക്കിയിട്ടാണ് നൽകുന്നത്. ഇപ്പോഴും കണ്ണൂർ വിമാനത്താവളത്തിന് ഈ പദവി നൽകാൻ കേന്ദ്രം തയ്യാറായിട്ടില്ല. ഈ അനീതിയോട് പ്രതികരിച്ച പി സന്തോഷ് കുമാർ എം.പി, പിഒസി പദവി നിഷേധിക്കുന്നത് പ്രവാസികൾക്കും വടക്കൻ കേരളത്തിന്റെ വികസന സാധ്യതകൾക്കും വലിയ തിരിച്ചടിയാണെന്ന് പറഞ്ഞു.
കേരളത്തെ നിരന്തരമായി അവഗണിക്കുന്ന കാഴ്ചപ്പാട് തന്നെയാണ് ഇതിലൂടെ പ്രതിഫലിക്കുന്നത്. സംസ്ഥാനത്തിന്‍റെ വളർച്ച തടസ്സപ്പെടുത്താനുള്ള ഇത്തരം ശ്രമങ്ങൾ അംഗീകരിക്കാനാവില്ല. വടക്കൻ കേരളത്തിലെ ജില്ലകൾ പുതിയ വികസന പാതകളും അവസരങ്ങളും കണ്ടെത്തുന്ന ഈ സാഹചര്യത്തിൽ പിഒസി പദവി നൽകുന്നതിലൂടെ ഈ പ്രക്രിയയ്ക്ക് വേഗത ലഭിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
إرسال تعليق