ഇരിട്ടി: അനധികൃത വഴിയോര കച്ചവടത്തിനെതിരെ ഇരിട്ടി നഗരസഭ ആരോഗ്യ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടപടി ആരംഭിച്ചു. നഗരത്തിൽ ഇരിട്ടി പാലം മുതൽ ബസ്സ്റ്റാൻഡ് വരെ നടത്തിയ പരിശോധനയിൽ ലൈസൻസില്ലാതെ പ്രവർത്തിച്ച ഒമ്പത് വഴിയോര സ്ഥാപനങ്ങൾ ഒഴിപ്പിച്ചു. ചിപ്സ് വിൽപ്പന, പഴക്കച്ചവടം എന്നിവ നടത്തുന്നവരെയാണ് ഒഴിപ്പിച്ചത്. പഴയ ബസ്സ് സ്റ്റാൻഡ് മേഖലയിൽ മുറുക്കാൻ കടയുടെ മറവിൽ നിരോധിത പാൻ ഉൽപ്പന്നങ്ങൾ നടത്തുന്നതും പിടികൂടി. 2 ചാക്ക് പാൻഉൽപ്പന്നങ്ങൾ കസ്റ്റഡിയിലെ
ടുത്തു. പുതിയ ബസ് സ്റ്റാൻഡ് വൺവേ റോഡ് ജംഗ്ഷനിൽ അടഞ്ഞ് കിടക്കുന്ന കടയുടെ ഷട്ടറിൻ്റെ മുൻഭാഗത്ത് റോഡിലിറക്കി കച്ചവടം നടത്തുന്ന പച്ചക്കറി കടയും ഒഴിപ്പിച്ചു. കഴിഞ്ഞ ദിവസം ചേർന്ന സ്ട്രീറ്റ് വെൻഡിംങ് കമ്മിറ്റി യോഗം അനധികൃത വഴിയോര കച്ചവടത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ തീരുമാനിച്ചിരുന്നു. ഇതിൻ്റെ ഭാഗമായാണ് പരിശോധന. ക്ലീൻസിറ്റി മാനേജർ കെ.വി. രാജീവൻ, ഹെൽത്ത് ഇൻസ്പെക്ടർ ജീൻസ്, എൻ യു എൽ എം പി.ലേജു, ഇരിട്ടി എസ്ഐ കെ. സന്തോഷ് കുമാർ, എന്നിവർ നേതൃത്വം നൽകി.
إرسال تعليق