കണ്ണൂര്‍: നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് കലക്ടര്‍ക്കെതിരേ പ്രതിഷേധം കനക്കുകയാണ്. ഒരു വിഭാഗം സര്‍വീസ് സംഘടനകളും കലക്ടര്‍ക്കെതിരേ രംഗത്തെത്തി. ഇന്നലെ പ്രതിഷേധവുമായി എത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രധാനപ്പെട്ട ആരോപണം കലക്ടറുടെ മോശം പെരുമാറ്റം തന്നെയാണ്. നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലെ കലക്ടറുടെ പെരുമാറ്റവും അതിനുശേഷം നവീന്‍ ബാബു തന്റെ ചേംബറിലേക്ക് എത്തിയെന്ന മൊഴിയും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചോദ്യം ചെയ്തു.
സര്‍വീസ് സംഘടനയിലെ ഭരണ പ്രതിപക്ഷ നേതാക്കള്‍ ഉള്‍പ്പെടെ കലക്ടര്‍ക്കെതിരെ ആരോപണവുമായി വരുന്നത് കലക്ടറെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. ഇതിനിടെ, നവീന്‍ ബാബു യാത്രയയപ്പ് യോഗത്തിനുശേഷം തന്നെ കാണാന്‍ വന്നിരുന്നു എന്ന കലക്ടറുടെ മൊഴി വലിയ വിവാദങ്ങള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്. കലക്ടര്‍ പറയുന്നത് കള്ളമാണെന്നു പറഞ്ഞ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. നവീന്‍ ബാബുവിന്റെ മരണത്തില്‍ റിമാന്‍ഡിലുള്ള മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയെ പോലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തു. ഇന്നലെ രാവിലെ മുതല്‍ വൈകിട്ട് അഞ്ചു വരെയായിരുന്നു പോലീസ് കസ്റ്റഡി.
തലശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയുടെ നടപടിക്ക് അനുസരിച്ചാണ് ദിവ്യയെ പോലീസ് ചോദ്യം ചെയ്തത്. ആറുമണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിനു ഒടുവില്‍ വൈകിട്ട് അഞ്ചിനു ദിവ്യയെ തിരികെ ഹാജരാക്കി. കേസില്‍ രണ്ട് ദിവസത്തേക്കാണ് ദിവ്യയെ പോലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത്. ആദ്യ ദിവസം അറസ്റ്റിലായപ്പോള്‍ ചോദ്യം ചെയ്തതിനാല്‍ കൂടുതല്‍ സമയം ആവശ്യമാണോയെന്ന് കോടതി ചോദിച്ചു. കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചറിയാനുണ്ടെന്ന പോലീസ് വാദം കോടതി അംഗീകരിക്കുകയായിരുന്നു. നവീന്‍ ബാബുവിന്റെ കുടുംബവും കേസില്‍ കക്ഷി ചേര്‍ന്ന് ദിവ്യയുടെ ജാമ്യാപേക്ഷയെ എതിര്‍ത്തിരുന്നു.
إرسال تعليق