കണ്ണൂർ : പയ്യന്നൂരിലെ വ്യാജ പൊലീസ് പിടിയിൽ. പയ്യന്നൂർ എസ് ഐ എന്ന വ്യാജേനെ കടകളിൽ കയറി പണം വാങ്ങുന്ന തളിപ്പറമ്പ് സ്വദേശി ജയ്സൺ ആണ് പിടിയിലായത്. പയ്യന്നൂരിലെ വ്യാപാര സ്ഥാപനങ്ങളിലെത്തി പൊലീസെന്ന് പരിചയപ്പെടുത്തി പണം കടംവാങ്ങി മുങ്ങലായിരുന്നു പതിവ്. സമാനമായ രീതിയിൽ രാവിലെ തളിപ്പറമ്പിൽ തട്ടിപ്പ് നടത്താൻ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ജെയ്സണെ തിരിച്ചറിഞ്ഞ വ്യാപാരികൾ പൊലീസിൽ അറിയിക്കുകയായിരുന്നു.
പൊലീസെന്ന വ്യാജേനയെത്തിയാണ് ജെയ്സൺ കടകളിൽ കയറി പണം വാങ്ങിയത്. പയ്യന്നൂർ എസ്ഐയാണെന്ന് പറഞ്ഞാണ് പണം തട്ടിയത്. പയ്യന്നൂർ എസ്ഐയെന്ന് പറഞ്ഞാണ് കടയിലെത്തി പരിചയപ്പെടുന്നത്. വന്ന വണ്ടിക്ക് കൊടുക്കാൻ കാശില്ലെന്നും പണം കടം വേണമെന്നും പറയും. 500 ൽ താഴെ തുക മാത്രമാണ് ചോദിക്കുക. ഉടൻ തിരികെ നൽകാമെന്ന് വാഗ്ദാനവും നൽകും. പണം വാങ്ങി പോയാൽ പിന്നെ ആളെ കാണില്ല. കാത്തിരിപ്പിന്റെ സമയം നീളുമ്പോഴാണ് കടയുടമകൾക്ക് അമളി മനസിലാവുക. ജെയ്സൺ രീതിയിലുളള തട്ടിപ്പ് തുടങ്ങിയിട്ട് മൂന്നുമാസത്തോളമായി.
പിലാത്തറ, ഏഴിലോട്, പയ്യന്നൂർ തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ്. കടം വാങ്ങുന്നത് ചെറിയ തുകയായതിനാൽ പരാതി നൽകാൻ പലരും തുനിഞ്ഞിരുന്നില്ല. എന്നാൽ സംഗതി സ്ഥിരമായതോടെയാണ് പറ്റിക്കപ്പെട്ടവർ പൊലീസിൽ പരാതിപ്പെട്ടത്. തട്ടിപ്പുകാരനെത്തിയ കടകളിലെത്തി സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചു.
إرسال تعليق