Join News @ Iritty Whats App Group

ഡ്രൈ​വ​റി​ല്ലാ​തെ വ​രു​ന്ന കാ​ർ; പോ​ലീ​സ് സം​ഘം കാ​ർ ത​ട​ഞ്ഞ​പ്പോ​ൾ ക​ണ്ട​ത് കു​ട്ടി​ഡ്രൈ​വ​റെ; തി​ര​ക്കു​ള്ള റോ​ഡി​ലൂ​ടെ​യു​ള്ള വ​ര​വ് നാ​ലു​വ​യ​സു​ള്ള കു​ട്ടി​യേ​യും കൂ​ട്ടി; മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്ത് പോ​ലീ​സ്



കേ​ള​കം: നാ​ലു വ​യ​സു​ള്ള കു​ട്ടി​യെ​യും കൂ​ട്ടി 14 വ​യ​സു​കാ​ര​ൻ രാ​ത്രി തി​ര​ക്കു​ള്ള ടൗ​ണി​ലൂ​ടെ വാ​ഹ​ന​മോ​ടി​ച്ച​തി​നു മാ​താ​പി​താ​ക്ക​ൾ​ക്കെ​തി​രേ കേ​സെ​ടു​ത്തു.

വ്യാ​ഴാ​ഴ്ച രാ​ത്രി 8.30 ന് ​കേ​ള​കം ടൗ​ണി​ൽ​നി​ന്ന് കേ​ള​കം എ​സ്ഐ വി.​വി. ശ്രീ​ജേ​ഷും സം​ഘ​വു​മാ​ണു കു​ട്ടി​ഡ്രൈ​വ​റെ​യും കു​ട്ടി​യെ​യും പി​ടി​കൂ​ടി​യ​ത്. വ​ള​രെ ഉ​യ​രം കു​റ​ഞ്ഞ ഒ​രാ​ൾ വാ​ഹ​നം ഓ​ടി​ക്കു​ന്ന​തു ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട് പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ് പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കു​ട്ടി​യാ​ണു ഡ്രൈ​വ് ചെ​യ്യു​ന്ന​തെ​ന്നു വ്യ​ക്ത​മാ​യ​ത്.

കേ​ള​കം ടൗ​ണി​ലെ ഏ​റ്റ​വും തി​ര​ക്കു​ള്ള അ​ട​യ്ക്കാ​ത്തോ​ട് റോ​ഡ് ജം​ഗ്ഷ​നി​ൽ​നി​ന്നാ​ണ് വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ആ​രാ​ണ് കാ​ർ ഓ​ടി​ക്കാ​ൻ ത​ന്ന​തെ​ന്ന് പോ​ലീ​സ് ചോ​ദി​ച്ച​പ്പോ​ൾ അ​മ്മ​യാ​ണെ​ന്നാ​യി​രു​ന്നു കു​ട്ടി​യു​ടെ മൊ​ഴി. തു​ട​ർ​ന്ന് മാ​താ​പി​താ​ക്ക​ളെ വി​ളി​ച്ചു വ​രു​ത്തു​ക​യാ​യി​രു​ന്നു. കു​ട്ടി​യു​ടെ അ​മ്മ പൊ​യ്യ​മ​ല സ്വ​ദേ​ശി​നി ക്ലാ​ര​മ്മ, വാ​ഹ​ന​ത്തി​ന്‍റെ ഉ​ട​മ​യും കു​ട്ടി​യു​ടെ പി​താ​വു​മാ​യ ഇ.​കെ. ബേ​ബി എ​ന്നി​വ​ർ​ക്കെ​തി​രേ കേ​സെ​ടു​ത്തു.

വാ​ഹ​നം ഓ​ടി​ച്ച​യാ​ൾ​ക്കു പ്രാ​യ​പൂ​ർ​ത്തി​യാ​യി​ട്ടി​ല്ലെ​ന്നും കു​ട്ടി​യു​ടെ പ്രാ​യ​വും സു​ര​ക്ഷി​ത​ത്വ​വും ക​ണ​ക്കി​ലെ​ടു​ക്കാ​തെ​യും മ​റ്റ് വ​ഴി​യാ​ത്ര​ക്കാ​രു​ടെ​യും വാ​ഹ​ന യാ​ത്ര​ക്കാ​രു​ടെ​യും ജീ​വ​ന് അ​പ​ക​ടം വ​ര​ത്ത​ക്ക​വി​ധം ഓ​ടി​ക്കാ​ൻ കു​ട്ടി​യു​ടെ അ​മ്മ അ​നു​വാ​ദം ന​ൽ​കി​യ​താ​ണെ​ന്നു​മു​ള്ള കാ​ര​ണ​ങ്ങ​ളാ​ൽ വാ​ഹ​നം ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തു.

50,000 രൂ​പ വ​രെ പി​ഴ​യും മ​റ്റ് ന​ട​പ​ടി​ക​ളും ല​ഭി​ക്കാ​വു​ന്ന കു​റ്റ​മാ​ണി​ത്. പി​താ​വി​ന് ലൈ​സ​ൻ​സ് ഉ​ണ്ടെ​ങ്കി​ൽ അ​തും റ​ദ്ദാ​ക്കാ​ൻ കാ​ര​ണ​മാ​കു​ന്ന​താ​ണ് കേ​സ്.

Post a Comment

Previous Post Next Post
Join Our Whats App Group