Join News @ Iritty Whats App Group

ദിവ്യശ്രീയെ വെട്ടിയത് വിവാഹമോചനഹര്‍ജി കോടതി പരിഗണിച്ചതിന് പിന്നാലെ ; തനിച്ചായി ഏക മകൻ


ണ്ണൂർ : അപ്രതീക്ഷിതമായി കണ്ട കൊലപാതകത്തിന്റെ നടുക്കത്തിലാണ് കരിവെള്ളൂരിലെ പലിയേരി ഗ്രാമം . ചന്തേര പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസർ പി.ദിവ്യശ്രീ(35)യെ ഭർത്താവ് കെ.രാജേഷ് വീട്ടില്‍ കയറി വെട്ടിക്കൊന്നത് വിവാഹമോചനഹർജി കോടതി പരിഗണിച്ചതിന് പിന്നാലെയായിരുന്നു.

കൊലപാതകത്തിനു ശേഷം കടന്നുകളഞ്ഞ ഭർത്താവ് കൊഴുമ്മല്‍ സ്വദേശി കെ.രാജേഷിനെ പൊലീസ് പിന്നീടു ബാറില്‍നിന്നു പിടികൂടി.രാജേഷിന്റെയും ദിവ്യശ്രീയുടെയും വിവാഹമോചനക്കേസ് ഇന്നലെ കണ്ണൂർ കോടതി പരിഗണിച്ചിരുന്നു. ദിവ്യശ്രീ പിതാവിനൊപ്പമാണു താമസം.

രാജേഷ് മുൻപ് ഡ്രൈവറായി ജോലി ചെയ്തിരുന്നു. ഉറക്കമൊഴിഞ്ഞ് പഠിച്ചാണ് ദിവ്യശ്രീ ജോലി നേടിയത്. നിലവില്‍ ചന്തേര പൊലീസ് സ്റ്റേഷനില്‍ താല്‍ക്കാലിക ചുമതല വഹിക്കുകയായിരുന്നു.

കുടുംബപ്രശ്നത്തെത്തുടർന്ന് ദിവ്യശ്രീ രാജേഷിന്റെ അടുത്തുനിന്നും മാറിയാണ് താമസിച്ചിരുന്നത്.ദിവ്യശ്രീ പോയതോടെ ഏഴാം ക്ലാസുകാരനായ ഏക മകൻ തനിച്ചായി.2 മാസം മുൻപ് ദിവ്യശ്രീയുടെ അമ്മ മരണപ്പെട്ടപ്പോഴും മറ്റു ദിവസങ്ങളിലും രാജേഷ് ഇവരുടെ വീട്ടില്‍ വന്ന് മനഃപൂർവം ബഹളം വച്ച്‌ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതായി നാട്ടുകാർ പറയുന്നു.

Post a Comment

أحدث أقدم
Join Our Whats App Group