Join News @ Iritty Whats App Group

പരാജയത്തിന്റെ ധാര്‍മ്മിക ഉത്തരവാദിത്വം ഏറ്റെടുത്തു ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ ; രാജി സന്നദ്ധത തള്ളാതെ കെ. സുരേന്ദ്രന്‍

കോഴിക്കോട്: താന്‍ പാര്‍ട്ടിയുടെ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം ഒഴിയണോ വേണ്ടയോ എന്ന് തീരുമാനിക്കുന്നത്് കേന്ദ്രനേതൃത്വമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ. സൂരേന്ദ്രന്‍. എന്നാല്‍ പരാജയത്തിന്റെ പ്രാഥമിക ഉത്തരവാദിത്വം തനിക്കാണെന്നും മൂന്ന് മണ്ഡലങ്ങളുടെയും തോല്‍വിയുടെ ഉത്തരവാദിത്വം തനിക്കാണെന്നും കെ. സുരേന്ദ്രന്‍. വീഴ്ചയുണ്ടെങ്കില്‍ ഓഡിറ്റ് ചെയ്യണമെന്നും പരാജയത്തിന്റെ ഉത്തരവാദിത്വം മറ്റുളളവരവുടെ തലയില്‍ കെട്ടിവെയ്ക്കില്ലെന്നും വാര്‍ത്താസമ്മേളനത്തില്‍ സുരേന്ദ്രന്‍ പറഞ്ഞു.

പാലക്കാട്ടെ ശരിയായ സ്ഥാനാര്‍ത്ഥിയാണ്. ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തിന്റെ ശരിയായ തീരുമാനമായിരുന്നു. കുമ്മനം രാജശേഖരനായിരുന്ന സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ ചുമതല. നരേന്ദ്രമോദിയും അമിത്ഷായും ചേര്‍ന്ന പാര്‍ലമെന്ററി കാര്യ സമിതി അംഗീകാരം നല്‍കിയ സ്ഥാനാര്‍ത്ഥിയെയാണ് നിര്‍ത്തിയത്. പാര്‍ട്ടിയില്‍ പ്രശ്നമുണ്ടെന്നത് മാധ്യമങ്ങള്‍ ചമച്ച കഥകളാണ്.

പരാജയം ഉണ്ടായാല്‍ എപ്പോഴും പഴി പ്രസിഡന്റിനാണ്. അയാളാണ് പരാജയത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കേണ്ടത്. സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത് കൂട്ടായിട്ടായിരുന്നു. ബിജെപിയില്‍ സ്ഥാനര്‍ത്ഥിയെ തനിച്ച് തീരുമാനിക്കുന്ന രീതി ഇല്ല. ബിജെപിയില്‍ സ്ഥാനമോഹികളില്ല സികൃഷ്ണകുമാര്‍ പാലക്കാട് മത്സരിക്കുന്നത് ഇതാദ്യമാണെന്നും പറഞ്ഞു. തെറ്റുകള്‍ തിരുത്തി മുമ്പോട്ട് പോകും. തെരഞ്ഞെടുപ്പ്ഫലം ശരിയായി പരിശോധിക്കും. ഓരോ ബൂത്തിലെയും വോട്ടുചോര്‍ച്ച പരിശോധനയ്ക്ക് വിധേയമാക്കും. പാര്‍ട്ടിയിലെ എതിര്‍ ആരോപണങ്ങള്‍ തള്ളിയ സുരേന്ദ്രന്‍ പക്ഷേ എല്ലാ പരസ്യപ്രസ്താവനകളും പരിശോധിക്കുമെന്നും വ്യക്തമാക്കി.

പാലക്കാട്ടെ തോല്‍വിമാത്രമാണ് ചര്‍ച്ചയാക്കുന്നത്. എന്തുകൊണ്ടാണ് യുഡിഎഫിന് ചേലക്കരയില്‍ വോട്ടു കുറഞ്ഞുപോയത്.? കേരളത്തില്‍ മതഭീകരത വളരുകയാണ് അവര്‍ കേരളത്തിലെ തെരഞ്ഞെടുപ്പ് എസ്ഡിപിഐ അടക്കം നിയന്ത്രിക്കുന്നു. തീവ്രവാദ സംഘടനകളുമായി എല്‍ഡിഎഫിനും യുഡിഎഫിനും ബന്ധം. പാലക്കാട്ട് വോട്ട് കുറഞ്ഞതുകൊണ്ട് ബിജെപി നിലപാട് മാറ്റില്ല. എല്‍ഡിഎഫിനെയും യുഡിഎഫിനെയും എതിര്‍ത്ത് തന്നെ മുമ്പോട്ട് പോകും. പാലക്കാട് ഇ. ശ്രീധരന്‍ സമാഹരിച്ച വോട്ട് കൃഷ്ണകുമാറിന് സാധ്യമായില്ല.

വി.മുരളീധരന്‍ അദ്ധ്യക്ഷനായിരുന്നപ്പോള്‍ വെറും 2000 വോട്ടാണ് പിറവത്ത് കിട്ടിയത്. അന്നൊന്നും ആരും പാര്‍ട്ടി അദ്ധ്യക്ഷന്‍ രാജിവെയ്ക്കണമെന്ന് പറഞ്ഞില്ലല്ലോയെന്നും സുരേന്ദ്രന്‍ ചോദിച്ചു. ബിജെപി യുഡിഎഫിനോട് ചേര്‍ന്ന് പോണമെന്ന് അഭിപ്രായമുള്ളവരുണ്ട്. പാലക്കാട്ടെ പരാജയത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാന അദ്ധ്യക്ഷ സ്ഥാനം ഒഴിയാന്‍ ബിജെപി നേതാവ് കെ. സുരേന്ദ്രന്‍ സന്നദ്ധത പ്രകടിപ്പിച്ചതായും ദേശീയ നേതൃത്വം തീരുമാനം തള്ളിയെന്നുമാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

Post a Comment

أحدث أقدم
Join Our Whats App Group