ചെന്നൈ: തഞ്ചാവൂരിൽ ക്ലാസിൽ സംസാരിച്ചതിന് നാലാം ക്ലാസ് വിദ്യാർഥികളുടെ വായിൽ പ്രധാനാധ്യാപിക ടേപ് ഒട്ടിച്ചു. ഒരു പെൺകുട്ടി അടക്കം അഞ്ച് കുട്ടികളുടെ വായിലാണു ടേപ് ഒട്ടിച്ചത്.
ഒറത്തനാടിനടുത്ത് അയ്യമ്പട്ടിയിലെ സർക്കാർ പ്രൈമറി സ്കൂളിലാണു സംഭവം. പ്രധാന അധ്യാപികയായ പുനിത കുട്ടികളുടെ വായിൽ ടേപ് ഒട്ടിച്ച് നാലു മണിക്കൂറോളം നിർത്തിയെന്നും ഒരു കുട്ടിയുടെ വായിൽനിന്നു രക്തം വന്നെന്നുമാണു പരാതി.
ചില കുട്ടികൾക്ക് ശ്വാസതടസവും നേരിട്ടു. ഇതിന്റെ ചിത്രങ്ങൾ സ്കൂളിലെ മറ്റൊരു അധ്യാപിക മാതാപിതാക്കൾക്ക് അയച്ചതോടെയാണു സംഭവം പുറത്തായത്. കളക്ടർ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.
إرسال تعليق