അമേരിക്കയില്‍ രണ്ട് തവണ ഇംപീച്ച്മെന്റ് നേരിട്ട ഏകപ്രസിഡന്റ് എന്ന കുപ്രസിദ്ധിയുള്ള ഡൊണാള്‍ഡ് ട്രംപിന് വീണ്ടും അവസരം നല്കി അമേരിക്കന്‍ ജനത. പോപ്പുലര്‍ വോട്ടിലും ഇലക്ടറല്‍ വോട്ടിലും യുഎസ് സെനറ്റിലും സമ്പൂര്‍ണ ആധിപത്യം നേടിയാണ് റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപ് വിജയതീരമണയുന്നത്. ഔദ്യോഗികമായി വിജയം പ്രഖ്യാപിക്കും മുമ്പേ ഡൊണാള്‍്ഡ് ട്രംപ് തന്റെ പെല്‍മാ ബീച്ചിലെ വാച്ച് പാര്‍ട്ടിയില്‍ റിപ്പബ്ലിക്കന്‍സിനെ അഭിസംബോധന ചെയ്തു സംസാരിച്ചു. ഇലക്ഷന് റിസല്‍ട്ട് അറിയാന്‍ കാത്തിരുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ ചരിത്ര ജയമാണ് ഇതെന്നാണ് ട്രംപ് പറഞ്ഞത്.
2016ല്‍ ഇലക്ടറല്‍ വോട്ടുകളില്‍ ജയിച്ചപ്പോഴും പോപ്പുലര്‍ വോട്ടില്‍ പിന്നില്‍ പോയ ഡൊണാള്‍ഡ് ട്രംപ് ഇക്കുറി പോപ്പുലര്‍ വോട്ടിലും താന്‍ തന്നെ മുന്നിലെത്തിയതിന്റെ ആഹ്ലാദം പങ്കുവെച്ചു.
إرسال تعليق