രാജ്യത്ത് ഉള്ളി വില താഴുന്നില്ല. കിലോയ്ക്ക് 65 രൂപയിലേറെയാണ് നാസിക്കിലെ മൊത്ത വ്യാപാര കേന്ദ്രത്തിലെ ഇന്നതെ വില. വില വര്‍ധനയ്ക്ക് കാരണം പുതിയ സ്റ്റോക്ക് എത്താത്തതാണ്. കാലം തെറ്റി പെയ്ത മഴ വിളവെടുപ്പ് വൈകിപ്പിച്ചു.മൊത്തം വ്യാപാര കേന്ദ്രങ്ങളിലേക്ക് ഉള്ളിയുടെ വരവ് ഗണ്യമായി കുറഞ്ഞു
65 രൂപ കിലോ നിരക്കിലാണ് ഇന്നത്തെ വ്യാപാരം. ഇന്നലെ അത് 63 രൂപയായിരുന്നു. നാസിക്കില്‍ നിന്ന് ഉള്ളിക്ക് കേരളത്തില്‍ എത്തുമ്പോള്‍ പിന്നെയും വില കൂടും. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഉള്ളി വിലകൂടിയപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കയറ്റുമതി നിരോധിച്ചിരുന്നു. പിന്നാലെ വലിയ കര്‍ഷക പ്രതിഷേധമാണ് ഉണ്ടായത്. നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഏതായാലും അത്തരം നീക്കങ്ങള്‍ ഒന്നും കേന്ദ്രസര്‍ക്കാര്‍ നടത്തുന്നില്ല.
إرسال تعليق