Join News @ Iritty Whats App Group

44 കാരനെയും അനന്തരവനെയും 10 വയസ്സുകാരന്‍ മകന്റെ മുമ്പിലിട്ട് വെടിവെച്ചു കൊന്നു ; 16 കാരന്‍ അറസ്റ്റില്‍


ന്യൂഡല്‍ഹി: ദീപാവലി ആഘോഷത്തിനിടെ രണ്ടുപേരെ വെടിവെച്ചു കൊന്നു. ഡല്‍ഹിയില്‍ ഇന്നലെ രാത്രി 8 മണിയോടെ നടന്ന സംഭവത്തില്‍ വ്യക്തി വൈരാഗ്യമാണ് കാരണമെന്നാണ് വിവരം. ഡല്‍ഹിയിലെ ഷഹ്ദാരയിലെ വസതിക്ക് പുറത്ത് ദീപാവലി ആഘോഷിക്കുകയായിരുന്ന ആളേയും മരുമകനെയുമാണ് വെടിവെച്ചു കൊലപ്പെടുത്തിയത്. സംഭവത്തില്‍ 16 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇയാള്‍ വാടകയ്ക്ക് എടുത്ത കൊലപാതകിയാണ് കൃത്യം നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ നിന്നും വ്യക്തമാണ്.

സിസിടിവിയില്‍ പതിഞ്ഞ സംഭവം ഷഹ്ദാരയിലെ ഫാര്‍ഷ് ബസാര്‍ ഏരിയയില്‍ രാത്രി എട്ടുമണിയോടെയാണ് നടന്നത്. 44 കാരനായ ആകാശ് ശര്‍മ്മയും അനന്തരവന്‍ ഋഷഭ് ശര്‍മ്മ (16) യുമായിരുന്നു മരണമടഞ്ഞത്. ശര്‍മ്മയുടെ 10 വയസ്സുകാരന്‍ മകന്‍ കൃഷ് ശര്‍മ്മയുടെ മുന്നിലിട്ടായിരുന്നു ശര്‍മ്മയെ അക്രമി പല തവണ നിറയൊഴിച്ചു കൊലപ്പെടുത്തിയത്. വീടിന് പുറത്തുള്ള ഇടുങ്ങിയ റോഡില്‍ ശര്‍മ്മയും ഋഷഭും പടക്കം പൊട്ടിക്കുന്നത് വീഡിയോയില്‍ കാണാം. 16 വയസ്സുള്ള ആണ്‍കുട്ടി ഒരു ഇരുചക്രവാഹനത്തില്‍ മറ്റൊരാളുമായി അവിടേയ്ക്ക് വരുന്നു. കൗമാരക്കാരന്‍ തുടര്‍ന്ന് ശര്‍മ്മയുടെ പാദങ്ങളില്‍ സ്പര്‍ശിക്കുന്നത് കാണാം. ഈ സമയം ഷൂട്ടര്‍ അവിടെ നില്‍ക്കുകയും ചെയ്യുന്നു.

സെക്കന്റുകള്‍ക്ക് ശേഷം അക്രമി അഞ്ച് റൗണ്ട് ബുള്ളറ്റുകള്‍ മിസ്റ്റര്‍ ശര്‍മ്മയ്ക്ക് നേരെ പ്രയോഗിക്കുകയും അദ്ദേഹത്തെ കൊല്ലുകയും ചെയ്തു. ഈ സമയം 16 കാരന്‍ ഇരുചക്രവാഹനം മുമ്പോട്ട് എടുത്തു. ഒടുവില്‍ അക്രമി ഓടിവന്ന് സ്‌കൂട്ടറില്‍ കയറുന്നു. വെടിയേറ്റവരുടെ പിന്നാലെ ഓടിയ അനന്തരവനും വെടിയേറ്റ് മരിച്ചു. കൗമാരക്കാരന്‍ ശര്‍മ്മയ്ക്ക് പണം കടം നല്‍കിയിരുന്നെന്നും അയാള്‍ അത് തിരികെ നല്‍കാതിരുന്നതിനെ തുടര്‍ന്നുള്ള വൈരാഗ്യമാണ് അക്രമത്തിലേക്ക് നയിച്ചതെന്നും പോലീസ് പറഞ്ഞു. ശര്‍മ്മയ്ക്കും കുടുംബത്തിനുമെതിരെ നേരത്തെയും ചില കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ ശര്‍മ്മയുടെ മകന് പരിക്കേല്‍ക്കുകയും ചെയ്തു.

Post a Comment

أحدث أقدم
Join Our Whats App Group