Join News @ Iritty Whats App Group

മലപ്പുറത്ത് വൻ കവർച്ച; ജ്വല്ലറി ഉടമയുടെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി, 3.5 കിലോ സ്വർണം കവർന്നു


മലപ്പുറം : പെരിന്തൽമണ്ണയിൽ ജ്വല്ലറി ഉടമയുടെ സ്കൂട്ടർ ഇടിച്ചുവീഴ്ത്തി മൂന്നര കിലോ സ്വർണം കവർന്നു. പെരിന്തൽമണ്ണ ടൗണിൽ രാത്രിയാണ് കവർച്ചയുണ്ടായത്. പെരിന്തൽമണ്ണയിലെ എം കെ ജ്വല്ലറി അടച്ച് മടങ്ങുകയായിരുന്ന ഉടമ കിനാതിയിൽ യൂസഫിനെയും സഹോദരൻ ഷാനവാസിനെയും ഇടിച്ചു വീഴ്ത്തിയാണ് കവർച്ച നടന്നത്. ജൂബിലി ജംഗ്ഷന് സമീപത്ത് വച്ചാണ് മഹീന്ദ്ര കാറിലെത്തിയ സംഘം സ്കൂട്ടറിനെ ഇടിച്ചു വീഴ്ത്തിയത്. പരിക്കുകളോടെ യൂസഫും ഷാനവാസും ചികിത്സയിലാണ്. പൊലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. ഡ്രൈവർ അടക്കം നാലുപേരാണ് കാറിലുണ്ടായിരുന്നതെന്ന്ന ഉടമ വ്യക്തമാക്കി. ആക്രമിച്ച മൂന്നു പേരും മുഖം മൂടിയും ധരിച്ചിരുന്നു.

Post a Comment

أحدث أقدم
Join Our Whats App Group