Join News @ Iritty Whats App Group

3 മാസത്തേക്ക് 99999 രൂപ നിക്ഷേപിച്ചാൽ 139999 കിട്ടും; 19കാരൻ 200 പേരെ പറ്റിച്ച് തട്ടിയത് 42 ലക്ഷം


200ലധികം പേരെ വ്യാജ നിക്ഷേപ പദ്ധതിയിലൂടെ കബളിപ്പിച്ച 19 വയസ്സുകാരന്‍ പിടിയില്‍. സോഷ്യൽ മീഡിയ വഴി ഇൻഫ്ലുവൻസർ ചമഞ്ഞാണ് 11-ാം ക്ലാസ് വിദ്യാർത്ഥി ഏകദേശം 42 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയത്.

രാജസ്ഥാനിലെ അജ്മീറിലാണ് 19 കാരനായ കാഷിഫ് മിർസ നല്ല ലാഭം വാഗ്ദാനം ചെയ്ത് 200ലേറെ പേരിൽ നിന്ന് പണം തട്ടിയത്. യുവാവിന് ഇൻസ്റ്റഗ്രാമിൽ നിരവധി ഫോളോവേഴ്‌സുണ്ട്. 13 ആഴ്ചത്തേക്ക് 99,999 രൂപ നിക്ഷേപിച്ചാൽ 1,39,999 രൂപ ലഭിക്കുമെന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്.

തുടക്കത്തിൽ ചില നിക്ഷേപകർക്ക് ലാഭം നൽകി. അങ്ങനെ അവർ പറഞ്ഞറിഞ്ഞ് കൂടുതൽ പേർ നിക്ഷേപിച്ചു. പക്ഷേ അവർക്കൊന്നും പണം തിരികെ കിട്ടിയില്ല. കാഷിഫ് മിർസയിൽ നിന്ന് ഹ്യുണ്ടായ് വെർണ, പണം എണ്ണുന്ന യന്ത്രം, നിരവധി ഫോണുകൾ, ലാപ്‌ടോപ്പുകൾ എന്നിവ കണ്ടെടുത്തു. പോലീസ് കാഷിഫ് മിർസയെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു.

Post a Comment

أحدث أقدم
Join Our Whats App Group