Join News @ Iritty Whats App Group

പിഡിപി ചെയർമാൻ മഅ്ദനി ഗുരുതരാവസ്ഥയിൽ; തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു


കൊച്ചി : ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് പി ഡി പി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിയെ എറണാകുളത്ത് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കടുത്ത ശ്വാസതടസമുണ്ടായതിനെ തുടർന്ന് ഇന്ന് ഉച്ചയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഹൃദയമിടിപ്പ് കുറയുകയും ബി.പി. ക്രമാതീതമായി വര്‍ദ്ധിക്കുകയും ചെയ്ത അവസ്ഥയിലായിരുന്നു. വിശദമായ പരിശോധനക്ക് ശേഷം മഅ്ദനിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. വെന്റിലേറ്റര്‍ സഹായത്തോടെയാണ് ശ്വാസോഛ്വാസം ക്രമീകരിച്ചിരിക്കുന്നത്. കീമോ ഡയാലിസിസിന് വിധേയമായിക്കൊണ്ടിരിക്കുന്നു.

Post a Comment

أحدث أقدم
Join Our Whats App Group